കോന്നി : കോന്നി കല്ലേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വകയാര്‍ നടുവിലത്ത് ബെനഡിക്ട് ജോര്‍ജ്ജ്(43)നാണ് പരുക്കേറ്റത്. വകയാറിലെ വീട്ടില്‍ നിന്നും കൊക്കാത്തോട്ടിലേക്ക് റബ്ബര്‍ ടാപ്പിംഗിന് പോകുമ്പോഴായിരുന്നു സംഭവം. കല്ലേലി മേസ്തിരികാനയുടെ സമീപത്ത് വെച്ച് ഇയാള്‍ കൊമ്പനാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ആന തട്ടിയിടുകയും നശിപ്പിക്കുകയും ചെയ്തു. ബെനഡിക്ട് ജോര്‍ജ്ജിനും പരിക്കേറ്റു. പരുക്കേറ്റ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരുക്ക്
RECENT NEWS
Advertisment



























