റാന്നി പുതിയ പാലം : സ്ഥലം ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി പുതിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവണ്‍ വണ്‍ നോട്ടിഫിക്കേഷന്‍ പുറത്തിറങ്ങിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 2013 ലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപ്രോച്ച് റോഡിനായി സ്ഥലം ഉടമകളുടെ പക്കല്‍ നിന്നും സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍എയെ ചുമതലപ്പെടുത്തി. റാന്നി വില്ലേജില്‍ 132 ഉം അങ്ങാടിയില്‍ 20 ഉം വസ്തു ഉടമകളില്‍ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് പുതിയ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 26 കോടി രൂപയായിരുന്നു പാലം നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ ഇരുകരകളിലുമുള്ള  അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കല്‍ വൈകിയതോടെ പാലം നിര്‍മാണം ഇടയ്ക്കുവെച്ച് മുടങ്ങി. സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിര്‍മിച്ചു വേണം പാലത്തിന്റെ ബാക്കി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍.

അങ്ങാടി കരയില്‍ തിരുവല്ല റാന്നി റോഡില്‍ നിന്നും ഉപാസന കടവിലേക്കുള്ള  പാത വീതി വര്‍ധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയര്‍ത്തുന്നത്. രാമപുരം – ബ്ലോക്ക് പടി ബൈപാസ് റോഡ് വീതി വര്‍ധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അപ്രാച്ച് റോഡ് നിര്‍മിക്കുന്നത്. ഇതിന് ഏതാണ്ട് ഒരു കിലോമീറ്ററിലധികം വരും. നിലവിലുള്ള മാര്‍ക്കറ്റ് വിലയിലാണ് സ്ഥലങ്ങള്‍ ഏറ്റെടുക്കുക. റോഡിന് ഉള്ള സ്ഥലം അളന്ന് നേരത്തെ കല്ലിട്ടിട്ടുണ്ട്. ഏറ്റെടുക്കല്‍ നടപടികള്‍ ആണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ പാലം നിര്‍മാണം വീണ്ടും ആരംഭിക്കാനാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന്...

0
തിരുവനന്തപുരം: കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരിപാടിയായ ‘ഛാത്രോം കി ഗൂഞ്ചി’ന് ഉപാധികളോടെ അനുമതി...

0
പൂനെ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ...