ഡോ. പിഎ ഇബ്രാഹിം ഹാജി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രമുഖ വ്യവസായി ഡോ. പിഎ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 11ന് ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രിയാണ് മിംസ് ആശുപത്രിയിലെത്തിച്ചത്. കാസര്‍കോട് പള്ളിക്കര സ്വദേശിയാണ്. മലബാര്‍ ഗോള്‍ഡിന്‍റെയും ചന്ദ്രികയുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

പിഎ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും പിഎ കോളേജ് ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമാണ്. ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. 1943 സെപ്തംബര്‍ ആറിന് കാസര്‍ക്കോട്ടെ പള്ളിക്കരയിലാണ് ജനനം. ടെക്സ്റ്റയില്‍ വ്യാപാരിയായിരുന്ന അബ്ദുല്ല ഇബ്രാഹിം ഹാജിയാണ് പിതാവ്. മാതാവ് ആയിശ.

ചെന്നൈയില്‍ നിന്ന് ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയെടുത്തിട്ടുണ്ട്. 1999ലാണ് പേസ് ഗ്രൂപ്പ് സ്ഥാപിച്ചത്. ഗ്രൂപ്പിന് കീഴില്‍ 1200 അധ്യാപകരും 500ലേറെ അനധ്യാപകരും ജോലി ചെയ്യുന്നുണ്ട്. 25 രാജ്യങ്ങളിലായി 20000ലധികം വിദ്യാര്‍ത്ഥികള്‍ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്നു. ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് സ്‌കൂളുകളുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റസിഡന്‍ഷ്യന്‍ സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍. മംഗലാപുരത്തും സ്ഥാപനങ്ങ ളുണ്ട്.പ്രവാസി രത്‌ന, സിഎച്ച്‌ അവാര്‍ഡ്, ഘര്‍ഷോം ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ഇബ്രാഹിം ഹാജിയെ തേടിയെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...