‘മിഷൻ കേരളം’ പദ്ധതി ; കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ ‘മിഷൻ കേരളം’ പദ്ധതിയിൽ വിവിധ കൃഷികൾക്ക് കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്നു. 10 സെന്റിന് മുകളിൽ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്കും പാട്ടകൃഷിക്കും ചെയ്യുന്നവര്‍ക്കും ആനുകൂല്യം ലഭ്യമാകുന്നതാണ്. വാഴകൃഷി, കൈത കൃഷി എന്നിവ ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 26250 രൂപാ ധനസഹായം നൽകും.

ഫലവൃക്ഷങ്ങളായ റംബുട്ടാൻ, മാംഗോസ്റ്റീൻ, ഡ്രാഗൺഫ്രൂട്ട്, കുടംപുളി, പ്ലാവ് മുതലായവ കൃഷി ചെയ്യുന്നവർക്ക് ഹെക്ടറിന് 30,000 രൂപാ ധനസഹായം നൽകും. കൂണ്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്കും നിലവില്‍ 80-100 ബെഡ് കൃഷി ചെയ്യുന്നവര്‍ക്കും യൂണിറ്റൊന്നിന് 11250 രൂപയും, കൂൺ വിത്തുൽപാദനത്തിന് 2 ലക്ഷം രൂപയും പാഷൻഫ്രൂട്ട് കൃഷി ചെയ്യുന്ന കർഷകർക്ക് ഹെക്ടറിന് 20,000 രൂപയും ധനസഹായം നൽകുന്നതാണ്.

ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ മുതലായവ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 20,000 രൂപാ ധനസഹായം നൽകുന്നു. ഹൈബ്രീഡ് പച്ചക്കറി കൃഷി പന്തലിൽ ചെയ്യുന്നതിന് ഹെക്ടറിന് 20,000 രൂപയും പന്തലില്ലാതെ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 15,000 രൂപയും ധനസഹായം ലഭിക്കുന്നതാണ്. താത്പര്യമുള്ള കർഷകർ അപേക്ഷകൾ ഡിസംബർ 31 മുൻപായി അതാത് കൃഷി ഭവനുകളിൽ സമർപ്പിക്കേണ്ടതാണെന്ന് കൃഷി അസി.ഡയറക്ടര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണം ; മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്ന് മോദി

0
ഫ്രാൻസ് : യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കണമെന്നും മാനുഷികതയ്ക്കാണ് ഇന്ത്യ വില നൽകുന്നതെന്നും പ്രധാനമന്ത്രി...

പിഎം ശ്രീ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം ; കേന്ദ്രത്തിന് ഉടൻ കത്തയക്കും

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം....

ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും ; തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് അടച്ചു

0
കൊച്ചി: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിൽ ഛർദിയും വയറിളക്കവും...

അമേരിക്ക- ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ ; ഔദ്യോഗികമായി സ്ഥിരീകരിച്ച് ട്രംപ്

0
വാഷിങ്ടൺ: അമേരിക്ക - ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച്...