ചോദ്യം ചെയ്യലിന് ഹാജരായില്ല ; ബിനീഷിനെതിരേ കടുത്ത നടപടിയ്‌ക്കൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമയപരിധി ലംഘിച്ച പശ്ചാത്തലത്തില്‍ ബിനീഷിനെതിരേ കടുത്ത നടപടിക്കൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്.

ഇന്നലെ ശാന്തിവനഗറിലുള്ള ഇഡി ആസ്ഥാനത്ത് എത്താനായിരുന്നു ബിനീഷിന് നിര്‍ദേശം നല്‍കിയിരുന്നത്. കേസിലെ മുഖ്യപ്രതിയും ബിനീഷിന്റെ സുഹൃത്തുമായ അനൂപ് മുഹമ്മദിനെയും ബിനീഷിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്റെ പദ്ധതി. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് ബിനീഷിനെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതി തയ്യാറാക്കിയത്.

20 അക്കൗണ്ടുകളില്‍ നിന്നായി 30 ലക്ഷം രൂപ അനൂപ് മുഹമ്മദിന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ എത്തിയതായാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇതില്‍ 6 ലക്ഷം രൂപ നല്‍കിയത് താനാണന്നെ് ബിനീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് കല്യാണ്‍ നഗറില്‍ റെസ്റ്റോറന്റ് തുടങ്ങാനാണെന്നായിരുന്നു അനൂപിന്റെ വിശദീകരണം. ബിനീഷ് ചില സുപ്രധാന വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് സംശയിക്കുന്നതായാണ് വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....

ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി

0
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ...