Sunday, May 11, 2025 10:47 am

ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും ; ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ 10 മണിക്കൂറോളം ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് ഇല്ല. ബിനീഷിന്റെ മൊഴികളില്‍ ഏറെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിലയിരുത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന. മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം അടുത്തയാഴ്ച അവസാനത്തോടെ വീണ്ടും വിളിപ്പിക്കുമെന്നാണ് സൂചന.

ബിനീഷിനെ താത്ക്കാലികമായാണ് വിട്ടയച്ചതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറയുന്നത്. ബിനാമി-ഹവാല ഇടപാടുകള്‍, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് ഇടപാടുകാരുമായുള്ള ബന്ധം, മലയാള സിനിമ മേഖലയിലേക്കുള്ള കള്ളപ്പണത്തിന്റെയും ലഹരിമരുന്നിന്റേയും ഒഴുക്ക് എല്ലാം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ബിനീഷിന്റെ ബിസിനസ് ഇടപാടുകള്‍ ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ്  പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം സ്വര്‍ണക്കത്ത് കേസിലെ പ്രതികള്‍ക്കെതിരെ കൊഫെപോസ ചുമത്താനുള്ള നടപടികള്‍ കസ്ംറ്റസ് ആരംഭിച്ചു. സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാനുള്ള നീക്കമാണ് കൊച്ചി കസ്ംറ്റസ് പ്രവന്റീവ് നടത്തുന്നത്. സ്ഥിരം സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയാണ് കൊഫെപോസ ചുമത്തുന്നത്. പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കസ്റ്റംസ് ഉയര്‍ത്തുന്ന പ്രധാന വാദം. ഇത് ചൂണ്ടിക്കാട്ടി കൊഫെപോസ ബോര്‍ഡിനു മുമ്പാകെ അപേക്ഷ നല്‍കും. ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ ബോര്‍ഡാണ് അന്തിമ അനുമതി നല്‍കേണ്ടത്. സ്വര്‍ണക്കള്ളക്കടത്തിലെ ഇടനിലക്കാര്‍, പണം മുടക്കിയവര്‍, വാങ്ങിയവര്‍ എന്നിവര്‍ക്കെതിരെ എല്ലാം കുറ്റം ചുമത്താന്‍ കസ്റ്റംസ് അപേക്ഷ നല്‍കുമെന്നാണ് വിവരം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

1971 ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ല- കോണ്‍ഗ്രസ് എം.പി ശശി തരൂര്‍

0
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ...

സുവോളജി ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം നടന്നു

0
പത്തനംതിട്ട : ജില്ലയിലെ വി​വി​ധ സ്‌കൂളിൽ നിന്ന് പ്ലസ് വൺ...

പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് പത്ത് ദിവസം

0
പ്രമാടം : പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10- ദിവസമായിട്ടും...

കോന്നി താലൂക്ക് റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റെഡ്‌ക്രോസ് ദിനം ആഘോഷിച്ചു

0
കോന്നി : കോന്നി താലൂക്ക് റെഡ്ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ റെഡ്‌ക്രോസ് ദിനം...