രോഗികള്‍ 1000 കടന്നപ്പോള്‍ കോണ്‍ഗ്രസിന് സന്തോഷം : ബിനീഷ് കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം പിന്നിടുമ്പോള്‍, അതിനെ രാഷ്ട്രീയ ആയുധമാക്കിയ ബിനീഷ് കോടിയേരിയ്ക്ക് മറുപടിയുമായി വി.ടി ബല്‍റാം. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 1000 കഴിഞ്ഞതറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ സന്തോഷിക്കുന്നുവെന്ന തരത്തില്‍ മരണത്തിന്റെ വ്യാപാരികള്‍ എന്നുവിളിച്ചു കൊണ്ടാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെ മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ‘ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാന്‍ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകള്‍ക്ക് ഉണ്ടാവുന്നത്!
സ്വന്തം ഉള്ളിലെ വികൃതചിന്തകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ ആരോപിച്ച്‌ രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗികളാണ് ഇത്തരക്കാര്‍’ എന്ന് ബല്‍റാം, ബിനീഷിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...