സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപയോഗപ്രദമായ നയം ഉണ്ടായാൽ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തിനും ജനങ്ങൾക്കും ഉപയോഗപ്രദമായ നയം ഉണ്ടായാൽ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്നാൽ ഈ പ്രസംഗത്തിൽ കാര്യമായ നയം ഒന്നും ഉണ്ടായിരുന്നില്ല. എന്തെല്ലാമൊക്കെ ചെയ്യാൻ പോകുന്നു എന്ന പ്രതീതി ഉണ്ടാക്കുന്ന പ്രഖ്യാപനം മാത്രം. വാസ്തവത്തിൽ അതിൽ ഒന്നുമില്ല. പുതുയുഗമായിരുന്നു മുഖ്യ വാഗ്ദാനം. ഒരു രാഷ്ട്രീയ നയം അതിലുണ്ട്. കേന്ദ്ര സർക്കാരിന് ദേഷ്യമോ സങ്കടമോ ആകുന്ന ഒന്നും ഉണ്ടാകരുത് എന്നതാണ് ആ രാഷ്ട്രീയ നയം. കേന്ദ്രത്തിനെതിരെ നിഴലായി പോലും ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തെ തലോടി പോകുന്നത്. സർക്കാരിന്റെ മധുവിധുവിന്റെ ഭാഗമാണോ ഇത്. കേരളത്തിന്റെ താത്പര്യങ്ങളെ എന്ത് കൊണ്ട് പരിഗണിച്ചില്ല എന്നത് മാത്രമാണ് പ്രശ്നം.സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര, അനന്തമായി കാത്തിരിക്കണമെന്നു പറയുന്നത് ശരിയല്ല. ഇനിയും വൈകാൻ പാടില്ല. ED ഉദ്യോഗസ്ഥർക്കെതിരെയുള്ള ആക്രമണം, അത്തരം സീൻസ് ഒഴിവാക്കേണ്ടത് ആയിരുന്നു. ഇ.ഡി ചെയ്തതും ചർച്ചയാകണം. ഇ.ഡി ഒരു രാഷ്ട്രീയ സീൻ ഉണ്ടാക്കി. ആ കേസിൽ ഒരുതരത്തിലും ബന്ധമില്ലാത്ത വ്യക്തിയാണ് പിണറായി വിജയൻ. ആ കേസിൽ കക്ഷി അല്ലാത്ത ഒരു വ്യക്തി. അങ്ങനെ ഒരു വ്യക്തിയെ എന്തിനാണ് മണിക്കൂറുകളോളം തടഞ്ഞ് റെയ്ഡ് നടത്തിയത്. അങ്ങനെ ഒരു പൊളിറ്റിക്കൽ ഷോ ഇ.ഡി നടത്താൻ പാടില്ലായിരുന്നു. ഇ.ഡി ഈ രാഷ്ട്രീയം പലയിടത്തും കളിച്ചതാണ്.

സതീശൻ ഡൽഹിയിൽ എത്തി മോദിയെ കണ്ട ശേഷമാണു റെയ്ഡ് എന്ന സിപിഐഎം ആരോപണത്തിൽ അതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നും അദ്ദേഹം മറുപടി നൽകി. LDF നിയമസഭ കക്ഷി ഉപ നേതാവ് പദവി, തീരുമാനമായിട്ടില്ല. പലപ്പോഴും ആ പദവി ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മുമായി നിരന്തരം ഈ വിഷയത്തിൽ ബന്ധപ്പെടുന്നുണ്ട്. എപ്പോൾ ഇതിൽ തീരുമാനമെടുക്കും എന്നത് ഒരു മുഹൂർത്തം തീരുമാനിച്ചിട്ടില്ല. എന്തായാലും അതിന് പരിഹാരം ഉണ്ടാകും. അത് പരിഹരിക്കാനുള്ള രാഷ്ട്രീയ വ്യക്തത സിപിഐക്കും സിപിഐഎമ്മിനും ഉണ്ട്. ഇതിൻറെ പേരിൽ ഒരു CPI- CPIM ഭിന്നത സൃഷ്ടിച്ചെടുക്കാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...