ആലുവയിൽ കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം. പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ട ക്രിസ്റ്റൽ രാജിനെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്. 2023 സെപ്റ്റംബർ ഏഴിനായിരുന്നു നടുക്കുന്ന സംഭവം. ആലുവയിലെ ചാത്തൻപുറത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന എട്ടുവയസ്സുകാരിയെ ആണ് തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റൽ രാജ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ നാട്ടുകാരും പോലീസും തെരച്ചിൽ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതി, കുട്ടിയെ പാടത്ത് ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

ആലുവയിലെ മാർത്താണ്ഡവർമപ്പാലത്തിൻ്റെ അടിയിൽ പെരിയാറിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണം ലക്ഷ്യമിട്ടാണ് പ്രതി കുട്ടിയുടെ വീട്ടിൽ എത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ രാജിൻ്റെ സഞ്ചിയിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെത്തിയിരുന്നു. ജനലിലൂടെ കൈയിട്ടു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന രീതിയായിരുന്നു പ്രതി പിന്തുടർന്നിരുന്നത്. രാത്രി രണ്ടുമണിയോടെ കുട്ടിയുടെ വീട്ടിൽ എത്തിയ പ്രതി, ആദ്യം മൊബൈൽ ഫോൺ മോഷ്ടിച്ച ശേഷമാണ് കുട്ടിയുമായി പുറത്തിറങ്ങിയത്. 2009 മുതൽ പ്രതി നിരവധി മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...