നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗ സമയത്ത് വന്ദേമാതരം മുഴുവൻ പാടാത്തതിൽ ഗവർണർക്ക് പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗ സമയത്ത് വന്ദേമാതരം മുഴുവൻ പാടാത്തതിൽ ഗവർണർക്ക് പ്രതിഷേധം. സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ. വന്ദേമാതരം മുഴുവൻ പാടണമെന്ന ലോക്ഭവൻ നിർദേശം വി ഡി സതീശൻ സർക്കാർ തള്ളി. ആദ്യ ഭാഗം മാത്രമാണ് സഭയിൽ ആലപിച്ചത്. വന്ദേമാതരം ഭാഗികമായി പാടിയത് പ്രോട്ടോകോൾ ലംഘനമാണെന്ന് പരസ്യ വിമർശനം ഉന്നയിച്ച ഗവർണർ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. സർക്കാർ നടപടിയെ ബിജെപി വിമർശിച്ചപ്പോൾ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർക്കാരിനെ പിന്തുണച്ചു.

പൊലീസ് ബാൻഡ് വന്ദേമാതരം ഭാഗികമായി വായിച്ചപ്പോൾ ആകാംക്ഷ മുഴുവൻ ഗവ‍ർണറുടെ നടപടിയിലായിരുന്നു. പക്ഷെ ആർലേക്ക‌ർ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചു. എന്നാൽ സഭ വിട്ട ശേഷം അതൃപ്തി പരസ്യമാക്കി. വന്ദേമാതരം ഭാഗികമായി വായിച്ചാൽ മതിയെന്ന് സ്പീക്കറോടും നിയമസഭാ സെക്രട്ടരിയേറ്റിനോടും നിർദേശിച്ചത് മുഖ്യമന്ത്രിയാണ്. ഇന്നലെ റിഹേഴ്സൽ സമയത്തെത്തിയ ലോക്ഭവൻ ഉദ്യോഗസ്ഥർ, വന്ദേമാതരം മുഴുവൻ പാടണമെന്ന് ആവശ്യപ്പെട്ടിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി പാടിയത് വിവാദമായിരുന്നു. വി ഡി സതീശൻ സംഘപരിവാറിന് കീഴടങ്ങിയെന്ന് അന്ന് സിപിഎം ആരോപിച്ചു. മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നുവെന്നും തീരുമാനമെടുത്തത് ലോക്ഭവനാണെന്നും അന്ന് വി ഡി സതീശൻ വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...