ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രംഗത്തെത്തി ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രംഗത്തെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രധാനമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ ആവില്ലല്ലോയെന്നും അതുകൊണ്ട് ജനങ്ങൾക്ക് വേണ്ടി സിപിഐ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ക്ഷാമമില്ലെന്ന് കേന്ദ്രം പറയുന്നു. പക്ഷേ കേരളത്തിൽ ഒരു ചായ പോലും കിട്ടാനില്ല. ഇന്ത്യ യുദ്ധം കുത്തി പൊക്കിയവരുടെ മൂന്നാം കിട പങ്കാളിയായി മാറി. നെഞ്ചളവിന്റെ കണക്ക് പറയുന്ന പ്രധാനമന്ത്രിക് നട്ടെല്ല് വളയ്ക്കാതെ നിൽക്കാനാവുമോയെന്നും ബിനോയ് വിശ്വം ചോദിച്ചു.

ഇന്ത്യൻ നയങ്ങൾ ലോകം അറിയുന്നത് ട്രംപിലൂടെയാണ്. ഗൗരവമേറിയ വിഷയങ്ങളിൽ ഒരു വാക്ക് പോലും മോദി ഇന്ന് പറയാൻ പോകുന്നില്ല. ഇലക്ഷൻ കമ്മീഷൻ കത്തിലെ ബിജെപി സീൽ കുറ്റകരമായ കാര്യമാണ്. ആരാണ് കമ്മീഷൻ ഓഫീസിൽ ബിജെപി സീൽ സൂക്ഷിക്കുന്നതെന്ന ചോദ്യത്തിന് കമ്മീഷന്‍ ഉത്തരം പറയണം. ഇസിഐ എന്നത് എക്സിക്യൂട്ടീവ് കമ്മിറ്റി ഓഫ് ഇഡിയോക്രസി എന്നായി മാറി. എല്ലാ മതങ്ങളിലെയും യഥാർത്ഥ വിശ്വാസികളുമായി എല്‍ഡിഎഫിന് സഖ്യമുണ്ട്. മത തീവ്രവാദം പറയുന്നവർക്കൊപ്പം ഞങ്ങളില്ലെന്നും നട്ടാൽ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് കോൺഗ്രസിന്‍റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

CRIME SCENE

തിരുവല്ലത്ത് വാക്കുതർക്കം സംഘർഷത്തിൽ കലാശിച്ചു ; രണ്ട് പേർക്ക് വെട്ടേറ്റു

0
തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക്...

അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ; സ്വയം വെടിയുതിർത്ത് ആത്മഹത്യ...

0
നാഗോൺ : അസമിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സെൻട്രൽ റിസർവ് പോലീസ് സേനയിലെ...

വ്യാജ ‘കാപ്ച’ വഴി സൈബർ തട്ടിപ്പ് ; ജാഗ്രത വേണമെന്ന് പോലീസ്

0
തിരുവനന്തപുരം : ‘കാപ്ച’ പരിശോധനയുടെ പേരിൽ വിവിധ വെബ്സൈറ്റുകളിൽ നടക്കുന്ന സൈബർ...

തീവ്രമഴയും ചുഴലിക്കാറ്റുകളും കണ്ടെത്തും ; സംസ്ഥാനത്ത് പുതിയ കാലാവസ്ഥ നിരീക്ഷണ റഡാർ സ്ഥാപിക്കും

0
കൊച്ചി : കാലാവസ്ഥാ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥ...