കൊല്ലം: തെന്മല ഡാം റിസര്‍വോയറില്‍ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി മുങ്ങിമരിച്ചു. തമിഴ്നാട് വിരുദനഗര്‍ സ്വദേശിയും റെയില്‍വേ ഉദ്യോഗസ്ഥനുമായ തവമണി (34) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെന്മല പരപ്പാര്‍ ഡാം റിസര്‍വോയറിന് സമീപമുള്ള കളക്കുന്നിലായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് മുപ്പതംഗ വിനോദ സഞ്ചാര സംഘത്തോടൊപ്പമാണ് തവമണി തെന്മലയിലെത്തിയത്. കളക്കുന്നില്‍ ജീപ്പ് സവാരിക്ക് എത്തിയ സംഘം റിസര്‍വോയറിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍ തവമണിയും മറ്റൊരാളും വെള്ളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇറങ്ങിയത്. നൂറടിയിലധികം ആഴമുള്ള പ്രദേശമായതിനാല്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത് വകവെക്കാതെ രണ്ടുപേരും വെള്ളത്തില്‍ ചാടുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെള്ളത്തില്‍ ചാടി രണ്ടുപേരെയും കരയ്‌ക്കെത്തിച്ചു. ഒപ്പമുള്ളയാളെ രക്ഷിക്കാനായെങ്കിലും തവമണിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തെന്മല സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























