‘ഞങ്ങള്‍ ഇപ്പോഴും ആ പ്രതീക്ഷയില്‍ ഉറച്ച് നിൽക്കുന്നു’ ; എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  എക്‌സിറ്റ് പോള്‍ എക്‌സിറ്റ് പോള്‍ മാത്രമാണെന്നും അവസാന വാക്കല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും ലവലേശം കുറയാതെ ഉറച്ചുനില്‍ക്കുന്നുവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എൽ ഡി എഫിന് ഇപ്പോഴും നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ശുഭപ്രതീക്ഷയുണ്ട്. എക്‌സിറ്റ്‌ പോള്‍ ഇത്തരം കഥകള്‍ പണ്ടും പറഞ്ഞതാണ്. കഥകളൊക്കെ കഥകളാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സിറ്റ് പോളുകള്‍ ആരുടെ പ്രതീക്ഷ എന്ന ചോദ്യം ഉണ്ട്. ആര്‍ക്ക് വേണ്ടിയുള്ള പ്രതീക്ഷയാണ് അത് എന്നതും വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രതീക്ഷിക്കുന്നവരെല്ലാം ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ കാഴ്ചയുള്ളവരാണ്. ആ കണ്ണടയാണ് അവരുടെയൊക്കെ കാഴ്ചയ്ക്ക് അടിസ്ഥാനം. ജനങ്ങളുടെ കാഴ്ചയാണ് പ്രധാനം എന്നും ബിനോയ് വിശ്വം അറിയിച്ചു. കഴിഞ്ഞ ദിവസം എക്‌സിറ്റ് പോള്‍ ഫലങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്. പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളിൽ യു ഡി എഫിനാണ് മുൻതൂക്കം. ഇത് എൽ ഡി എഫ് ക്യാമ്പിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...