ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന തളളി ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്‍എസ്എസുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്ന എംവി ഗോവിന്ദന്റെ പ്രസ്താവന തളളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. 50 വര്‍ഷം മുന്‍പ് സംഭവിച്ച രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സിപിഐയില്ലെന്നും എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ത്തമാന ഇന്ത്യയ്ക്കും വര്‍ത്തമാന കേരളത്തിനും വേണ്ട രാഷ്ട്രീയമാണ് എല്‍ഡിഎഫ് രാഷ്ട്രീയം. ആ രാഷ്ട്രീയം തീര്‍ച്ചയായും ഭൂതകാലത്തിന്റെ പാഠങ്ങള്‍ പഠിക്കും. പക്ഷേ, വര്‍ത്തമാനത്തിലൂന്നി എല്‍ഡിഎഫ് പോകേണ്ടതും പോകുന്നതും ഇടതുപക്ഷ പാതയിലൂടെ ഭാവിയിലേക്കായിരിക്കും. ആ ഭാവിയെ പറ്റിയാണ് ഇടതുപക്ഷം പറയുന്നത്. ആ ഭാവിയെ പറ്റി പറയാത്തവര്‍ സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍, അവര്‍ക്കാണ് 50 കൊല്ലം പഴയ അതേ കാലത്തില്‍ ചുറ്റിത്തിരിഞ്ഞ് രാഷ്ട്രീയത്തെപറ്റി പറയേണ്ട ആവശ്യമുള്ളത്. എല്‍ഡിഎഫിന് അതില്ല – അദ്ദേഹം പറഞ്ഞു.

വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെ 50 കൊല്ലം പഴയ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ചുറ്റിത്തിരിയാന്‍ സിപിഐ ഇല്ലെന്നും എല്‍ഡിഎഫ് ആ വഴിക്ക് പോകാന്‍ പാടില്ലെന്നും അദ്ദേഹം വിശദമാക്കി. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍എസ്എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമാഅത്തെ ഇസ്ലാമിയോടും എല്‍ഡിഎഫിന് ഇന്ന് എവിടെയും സഖ്യമില്ല. അക്കൂട്ടരുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം മൂടിവെക്കാന്‍ വേണ്ടിയാണ് യുഡിഎഫ് ഈ കഥ പറയുന്നത് – അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...

പഞ്ചായത്ത് പ്രസിഡണ്ടിന് ലഭിച്ച ഓണം ഉത്സവബത്ത ഉപയോഗിച്ച് റോഡിലെ കാട് വെട്ടിത്തെളിച്ചു : മാതൃകയായി...

0
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് സർക്കാർ അനുവദിച്ച ഓണം...