ബിനോയ് കൊടിയേരിയുടെ കേസ് ഒത്തുത്തീര്‍പ്പാക്കിയത് താല്‍ക്കാലികമായി, ഭാവിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉയരാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ന്‍റെ മൂത്ത മകന്‍ ബിനോയ് കോടിയേരിയും ബിഹാറി യുവതിയും തമ്മിലെ തര്‍ക്കം ഹൈക്കോടതിയില്‍ വെച്ച്‌ താല്‍ക്കാലികമായി തീര്‍പ്പാക്കിയെങ്കിലും ഈ വിഷയത്തില്‍ ഭാവിയില്‍ വീണ്ടും കേസുകള്‍ ഉയരാമെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെന്നു ചാടിയ കുരുക്കില്‍ നിന്നും ബിനോയിക്ക് അത്ര പെട്ടെന്ന് രക്ഷപ്പെടാനാവില്ല.

ബിനോയി ദുബായിലായിരുന്ന കാലത്താണ് ഡാന്‍സ് ബാറിലെ നര്‍ത്തകിയുമായി അടുപ്പത്തിലാവുന്നതും ഒരു ആണ്‍കുഞ്ഞ് ജനിക്കുന്നതും. ഒത്തുതീര്‍പ്പ് കരാറില്‍ കുട്ടിയുടെ പിതൃത്വം ബിനോയ് നിഷേധിച്ചിട്ടില്ല. ഇതാണ് ഭാവിയില്‍ ബിനോയ്ക്ക് കുരുക്ക് ആവുക. ഒത്തുതീര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ ബിനോയ്ക്ക് എതിരെയുള്ള കേസുകള്‍ എല്ലാം പിന്‍വലിക്കുന്നതായി യുവതി വ്യക്തമാക്കിയിട്ടുണ്ട്. 80 ലക്ഷം രൂപ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി ബിനോയി യുവതിക്ക് നല്‍കിയെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ കൈമാറിയ യഥാര്‍ത്ഥ തുക ഇതിലധികം വരുമെന്നാണ് സൂചന.

ഇവിടെ ബിനോയിയും യുവതിയും തമ്മിലാണ് ഒത്തു തീര്‍പ്പ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ യുവതിയുടെ കുട്ടി ( ബിനോയിയുടെ പുത്രന്‍) ഒത്തുതീര്‍പ്പിന്‍റെ ഭാഗമല്ല. കുട്ടി മൈനറാണെന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്. ഭാവിയില്‍ കുട്ടി പ്രായപൂര്‍ത്തി ആകുമ്പോഴാണ് ബിനോയിക്ക് ഭയക്കേണ്ടി വരിക. കുട്ടിക്ക് തന്‍റെ പിതൃത്വം തെളിയിക്കാന്‍ നിയമ വഴി സ്വീകരിക്കാം. ഒപ്പം പിതൃസ്വത്തില്‍ അവകാശവും ഉന്നയിക്കാം.

ഇപ്പോള്‍ യുവതി വാങ്ങിച്ചെടുത്ത തുക അതിന് തടസമല്ല. അങ്ങനെ നോക്കുമ്പോള്‍ ഇപ്പോഴത്തെ ഒത്തുതീര്‍പ്പ് കരാര്‍ കൊണ്ട് ബിനോയിയുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല എന്ന് ചുരുക്കം. ബിനോയ് കോടിയേരിയുടെ പേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ ബലാത്സംഗക്കേസ് അവസാനിച്ചപ്പോള്‍ ബിനോയ് കോടിയേരിക്ക് ആശ്വാസമായത് ബെഞ്ച് മാറ്റമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....