എടത്വ കൃഷി ഓഫിസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: എടത്വ കൃഷി ഓഫിസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയില്‍ സുരേഷ് ബാബുവിനെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 2009ല്‍ സമാനമായ കേസുണ്ടെന്നു പോലീസ് പറഞ്ഞു. അതിനിടെ പാലക്കാട് നിന്നു കുഴല്‍പണം ഇടപാടുമായി ബന്ധപ്പെട്ടു പിടിയിലായവരില്‍ 2 പേര്‍ക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം പാലക്കാട്ടെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.

പാലക്കാട് വാളയാറില്‍നിന്നു മിനി ലോറി തട്ടിയെടുത്തതിനാണ് ഇവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം അറസ്റ്റിലായത്. കുഴല്‍പ്പണമുണ്ടെന്നു കരുതി മിനി ലോറി തട്ടിയെടുത്ത് അതില്‍ ഉണ്ടായിരുന്നവരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഈ സംഘത്തിലെ ആലപ്പുഴ സക്കറിയ വാര്‍ഡ് ഷിഫാസ് മന്‍സിലില്‍ എസ്.ഷിഫാസ് (30), ചാരുംമൂട് കോമല്ലൂര്‍ ചറുവയ്യത്ത് എസ്.വിജിത്ത് (30) എന്നിവരാണ് ആലപ്പുഴ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളെന്നാണ് സൂചന.

സുരേഷ് ബാബുവിനെ ആലപ്പുഴയില്‍ നിന്നാണു പിടികൂടിയത്. ജിഷമോള്‍ക്കും സുരേഷ് ബാബുവിനും കള്ളനോട്ടുകള്‍ നല്‍കിയത് ഒരേ ആളാണെന്നാണ് പോലീസ് നിഗമനം. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൗത്ത് സിഐ എസ്.അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...