ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബ്രഹ്മപുരം മലിനീകരണ വിഷയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ എംപി. ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ സഹായം അനിവാര്യമെന്നും ഹൈബി ഈഡൻ എംപി നോട്ടീസിൽ വ്യക്തമാക്കുന്നു. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന് കാരണം ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണെന്ന് സോണ്ട ഇൻഫ്രാടെക് എംഡി രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള വ്യക്തമാക്കി.

തീപിടിത്തത്തിന്‍റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും രാജ്കുമാർ അവകാശപ്പെട്ടു. ബ്രഹ്മപുരത്ത് കരാര്‍ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ല. ബയോമൈനിങ് മുന്‍പരിചയമുണ്ട്. അതിനലാണ് കമ്പനിക്ക് കരാര്‍ കിട്ടിയതെന്നും രാജ്കുമാർ പറഞ്ഞു. ബ്രഹ്മപുരത്ത് ബയോ മൈനിങ് 32 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ഡൽഹിയിലെ...

കൊച്ചി കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം

0
കൊച്ചി: കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. ആശുപത്രിയിൽ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...

കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി

0
ആലപ്പുഴ: കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ...