പക്ഷിപനി ; തിരുവല്ല താലൂക്കിലെ നിരീക്ഷണ പ്രദേശങ്ങൾ ഇവയാണ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിലെ തിരുവല്ല മുൻസിപ്പാലിറ്റിയിലെ വാർഡ് 24 (തുകലശ്ശേരി) ചരിവുപുരയിടം വീട്, നെടുമ്പ്രം പഞ്ചായത്ത് വാർഡ് 9 (കല്ലുങ്കൽ) കൈലത്ത് വീട് എന്നിവിടങ്ങളിലെ കോഴികളിൽ അസാധാരണമായ മരണനിരക്ക് ഉണ്ടാവുകയും പക്ഷിപ്പനിക്ക് സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്ന് ഈ സ്ഥലത്തെ കോഴികളുടെ സാമ്പിളുകൾ NIHSAD ഭോപ്പാലിൽ അയക്കുകയും ആയതിന്റെ ഫലം 01/02/2023 ൽ ലഭ്യമായതിൽ കോഴികളിൽ പക്ഷിപ്പനി H5N1 സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതും പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും  ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്റ്റഡ്സോൺ ആയും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് സർവൈലൻസ് സോൺ ആയും പ്രഖ്യാപിച്ചിട്ടുള്ളതുമാണ്.

രോഗബാധിത പ്രദേശങ്ങൾ തിരുവല്ല മുൻസിപ്പാലിറ്റിയിലെ വാർഡ് 24 (തുകലശ്ശേരി), നെടുമ്പ്രം പഞ്ചായത്ത് വാർഡ് 9 കല്ലുങ്കൽ), കുറ്റൂർ പഞ്ചായത്തിന്റെ ഒന്നാം വാർഡിലെ ചില പ്രദേശങ്ങൾ എന്നിവയാണ്. കൂടാതെ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തുനിന്നും ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലുള്ള നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ/പഞ്ചായത്തുകൾ ചുവടെ
ചേർക്കുന്നു.
1.തിരുവല്ല
2.ഇരവിപേരൂർ
3.കവിയൂർ
4.പുറമറ്റം
5.പെരിങ്ങര
6.കുന്നംന്താനം
7.കല്ലൂപ്പാറ
8.നിരണം
9.കൂറ്റൂർ
10. നെടുമ്പ്രം
11.കടപ്ര

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...

ഓണമുണ്ണുമ്പോൾ അയൽവാസിയെയും കരുതണം : കാതോലിക്കാ ബാവാ

0
കോട്ടയം : മനുഷ്യർ പരസ്പരം കരുതുമ്പോഴാണ് ഓണത്തിന്റെ സന്ദേശം പൂർണമാകുന്നതെന്ന് മലങ്കര...

‘മിസ’യിലെ അഭിനേത്രിക്കെതിരായ സദാചാര ആക്രമണത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ...

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...