വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചു ; ടാക്സി ഡ്രൈവര്‍ അടക്കം 5 പേര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് വിദേശ വനിതയെ അപമാനിച്ചതിന് ടാക്സി ഡ്രൈവർക്കും സംഘത്തിനും എതിരെ കേസ്. ആന്‍റണിയെന്ന ടാക്സി ഡ്രൈവറടക്കം അഞ്ച് പേർക്കെതിരെയാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്. യുവതിയെ അപമാനിക്കുന്നത് ചോദ്യം ചെയ്ത റിസോർട്ട് ജീവനക്കാരനെ മർദ്ദിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അടിമലത്തുറയിലെ റിസോർട്ടിൽ താമസിക്കുന്ന യുവതി രാത്രി ബീച്ചിൽ നടക്കാനിറങ്ങിയപ്പോൾ ആന്‍റണിയും സംഘവും യുവതിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയായിരുന്നു.

ആന്‍റണിയുടെ ടാക്സിയിൽ യുവതി നേരത്തെ സഞ്ചരിച്ചിരുന്നു. ഫോൺ നമ്പർ കൈക്കലായിക്കിയ ഇയാള്‍ യുവതിയെ ഫോണിലൂടെയും ശല്യം ചെയ്തിരുന്നു. ഈ പരിചയം മുതലാക്കിയാണ് യുവതി നടക്കാനിറങ്ങിയപ്പോൾ ആന്‍റണിയും സംഘവും പിന്തുടർന്നത്. യുവതിയെ അപമാനിക്കുന്നത് കണ്ട് തടയാനെത്തിയ റിസോർട്ടിലെ ഷെഫ് രാജാ ഷെയ്ക്കിനെയും സംഘം മർദ്ദിച്ചു. ഷെഫിന്‍റെ പരാതിയിലാണ് ആദ്യം പോലീസ് കേസെടുത്തത്. പിന്നീട് യുവതിയുടെ മൊഴിയും രേഖപ്പെടുത്തി കേസെടുത്തു. പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...

ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ഉപേക്ഷിക്കാനെത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
കൊച്ചി : കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ...

ഡാമുകളിൽ വെള്ളമില്ല : വൈദ്യുതിപ്രതിസന്ധി രൂക്ഷം ; ലോഡ് ഷെഡ്ഡിങ് ദീർഘിപ്പിച്ചേക്കും

0
സീതത്തോട്‌(പത്തനംതിട്ട) : കാലവർഷം കുറഞ്ഞതോടെ വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ്‌ കുറഞ്ഞു....

അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപം ; 15 തവണ കുത്തി പരുക്കേൽപ്പിച്ചു

0
വാഷിങ്ടൺ : അമേരിക്കയിൽ ഇന്ത്യക്കാരനു നേർക്ക് വംശീയ അധിക്ഷേപവും ആക്രമണവും. അമേരിക്കയിലെ...