സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സർക്കാർ. 412 പേരുളള കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഇടപാടുകാരുള്ളത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. സർക്കാർ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അനുസരിച്ചുള്ള കണക്ക് എക്സൈസ് മന്ത്രി എം.ബി.രാജേഷാണ് നിയമസഭയെ രേഖമൂലം അറിയിച്ചത്.

സംസ്ഥാനത്ത് മയക്കുമരുന്ന വരവും ഉപയോഗവും വർദ്ധിച്ചപ്പോഴാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കിയത്. പോലീസും എക്സൈസും ലഹരിക്കടത്തിൽ പിടികൂടിയവരെയാണ് ഡേറ്റാ ബാങ്കിൽ ഉള്‍പ്പെടുത്തിയത്. നഗരത്തിൽ 2434 മയക്കുമരുന്ന ഇടപാടുകരുണ്ടെന്നാണ് കണക്ക്. 412 ഇടപാടുകാർ ഉള്ള കണ്ണൂർ ജില്ലയാണ് ഒന്നാമത്. 376 ഇടപാടുകാർ ഉള്ള എറണാകുളം ആണ് രണ്ടാമത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 117 ഇടപാടുകാർ ആണ് ഉള്ളത്. കാസർകോഡ് ജില്ലയിലാണ് മയക്ക്മരുന്ന് ഇടപാടുകാർ ഏറ്റവും കുറവ്. പതിനൊന്നു പേരാണ് കാസർഗോഡ് ഉള്ളത്.

ലഹരിക്കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ പത്ത് പേരിൽ നിന്നും ബോണ്ട് വാങ്ങിയെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സണ്ണി ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകുമ്പോൾ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സ്ക്കൂളുകൾക്ക് സമീപം ലഹരി വസ്തുക്കൾ വിറ്റതിന്റെ പേരിൽ 6 കടകൾ ഈ സർക്കാരിന്റെ കാലത്ത് പൂട്ടിച്ചു എന്നും എം.ബി രാജേഷ് വ്യക്തമാക്കി. തിരുവനന്തപുരത്ത് 2 കടകളും തൃശൂരിലും കോഴിക്കോടും ഒരോ കടകളും കണ്ണൂരിൽ രണ്ട് കടകളും ആണ് പൂട്ടിച്ചത്. മറ്റ് ജില്ലകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്ന കടകൾ പൂട്ടിയതിനെ കുറിച്ചുള്ള കണക്ക് സഭ രേഖയിൽ വ്യക്തമാക്കുന്നില്ല.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...