മാഡ്രിഡ് എയർപോർട്ടിൽ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു

For full experience, Download our mobile application:
Get it on Google Play

മാഡ്രിഡ് : മാഡ്രിഡ് എയർപോർട്ടിൽ നിന്ന് പാരീസിലേക്ക് പറയുന്നയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു. വിമാനത്തിന്റെ മുൻഭാ​ഗം തകർന്നതോടെ പുകയുയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാ​ഗത്താണ് പക്ഷി ഇടിച്ചത്. ഐബീരിയ എയർബസ് A321-253NY (XLR) വിമാനത്തിന്റെ മുൻഭാ​ഗമാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ മുൻഭാ​ഗത്തിന്റെ മുക്കാലും തകർന്നു. ക്യാബിനിൽ പുക നിറഞ്ഞതോടെ യാത്രക്കാർ ഓക്സിജൻ മാസ്കുകൾ ധരിച്ചു.

എൻജിന് കേടുപാടുകൾ വന്നതിനാലാണ് ക്യാബിനിലേക്ക് പുക എത്തിയതെന്ന് അധികൃതർ പറഞ്ഞു. ഫ്രാൻസിലെ പാരീസ് ഓർലി വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന വിമാനം 20 മിനിറ്റ് മാത്രം പറന്നുയർന്ന് സ്‌പെയിനിന്റെ തലസ്ഥാനത്ത് സുരക്ഷിതമായി തിരിച്ചെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ യാത്രക്കാർ ആശ്വാസത്തോടെ കൈയടിച്ചു. 2024 ഒക്ടോബറിലാണ് ഐബീരിയ A321XLR, ദീർഘദൂര യാത്രകൾക്കായി നിർമ്മിച്ച വിമാനം പുറത്തിറക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...