കൊടുമുടിയിൽ പാറക്കെട്ടിലൂടെ വെള്ളച്ചാട്ടത്തിൽ വീണുപോയ പശുവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

സീതത്തോട് : കൊടുമുടിയിൽ പാറക്കെട്ടിലൂടെ വെള്ളച്ചാട്ടത്തിൽ വീണുപോയ പശുവിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപെടുത്തി കരയിലെത്തിച്ചു. തീറ്റ തിന്നാൻ വിട്ടിരുന്ന പശു വഴുക്കലുള്ള പാറയിടുക്കിലൂടെ തെന്നി വെള്ളച്ചാട്ടത്തിൽ പതിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പടയണിപ്പാറ മേലേതിൽ സി.എം. ഉമേഷിന്റെ പശുവാണ് അപകടത്തിൽപെട്ടത്. ദുർഘടമായ പാറയിടുക്കിൽനിന്ന് പശുവിനെ കയറ്റുക ദുഷ്‌കരമായതോടെ നാട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടി.

സീതത്തോട്ടിൽ നിന്നെത്തിയ സേനാംഗങ്ങൾ കയറുപയോഗിച്ച് പാറയിടുക്കിലൂടെ വെള്ളച്ചാട്ടത്തിലെത്തി പശുവിനെ രക്ഷപെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ശശിധരന്റെ നേതൃത്വത്തിൽ എസ്.പ്രദീപ് കുമാർ, എസ്.പി.സുനിൽ, മണികണ്ഠൻ, പ്രതീഷ്‌കുമാർ, സന്തോഷ് ഷാജി എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...