സംസ്ഥാനത്ത് പക്ഷി സര്‍വേ നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

മട്ടാഞ്ചേരി: സംസ്ഥാനത്ത് പക്ഷി സര്‍വേ നടത്തുന്നു . മൂന്നു വര്‍ഷത്തോളം നീളുന്ന സര്‍വേ കൊച്ചിയില്‍നിന്നാണ് ആരംഭിക്കുന്നത്. ഈ മാസം അവസാനത്തോടെ സര്‍വേ ആരംഭിക്കും. ജനുവരി മുതല്‍ മാര്‍ച്ചുവരെ കേരളത്തില്‍ ദേശാടനപ്പക്ഷികള്‍ ഏറെയെത്തുന്ന സമയമാണെന്നാണ് വിലയിരുത്തുന്നത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍വരെ പക്ഷികള്‍ ദേശാന്തരം നടത്തുന്നത് അപൂര്‍വമാണെന്നാണ് കണക്കാക്കുന്നത്. ഇത് സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും. പക്ഷികളുടെ ആവാസവ്യവസ്ഥ, ദേശാന്തര യാത്ര, ഭീഷണി, തളര്‍ച്ച, നിലനില്‍പ്, വംശനാശ ഭീഷണി, തുടര്‍ജീവനം, ഭക്ഷണ ലഭ്യത തുടങ്ങി വിവിധ വിഷയങ്ങളാണ് സര്‍വേയിലുള്ളത്. ദേശാടനപ്പക്ഷികളടക്കം നാലായിരത്തിലേറെ പക്ഷിക്കൂട്ടങ്ങളാണ് കേരളത്തിലുള്ളതെന്നാണ് കണക്കാക്കുന്നത്. പക്ഷിസ്നേഹികളും നിരീക്ഷകരുമടങ്ങുന്ന ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രണ്ടു മുതല്‍ അഞ്ചുപേര്‍ വരെയടങ്ങുന്ന സംഘങ്ങളായാണ് സര്‍വേ നടത്തുക. നിരീക്ഷണം നടത്തിയും ജി.പി.എസ് അടിസ്ഥാനമാക്കിയുമാണ് സര്‍വേ. പക്ഷികളുടെ ഫോട്ടോയും രീതികളും ശരീരപ്രകൃതി, നിറങ്ങള്‍ എന്നിവ സര്‍വേക്ക് അടിസ്ഥാനമാക്കും. കൊച്ചിന്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...