വൈദ്യരെ സ്വയം ചികിത്സിക്കൂ ; മുഖ്യമന്ത്രിയോട് പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോലീസിന് ചേരാത്ത പ്രവർത്തി വെച്ചുപൊറുപ്പിക്കില്ലെന്ന പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തമാശയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. പോലീസിന്റെ മാനം കെടുത്തി തുടരെത്തുടരെ കോടതിയിൽ നിന്ന് തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന അടുത്തകാലത്തെ സംഭവ പരമ്പരകളുടെ എല്ലാം പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നിരിക്കെ അതു മറച്ചുവെച്ചുകൊണ്ട് നടത്തുന്ന പ്രസ്താവനക്ക് എന്തു വിലയാണുള്ളത്? അതാരാണ് അംഗീകരിക്കുക എന്നും അദ്ദേഹം ചോദിച്ചു.

നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് പോലീസ് പ്രവർത്തിക്കുന്നതെന്ന് പോലീസ് ചമച്ച കള്ളക്കേസുകളുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതി മുതൽ ഹൈക്കോടതി വരെ അടുത്ത ദിവസങ്ങളിൽ ഒന്നിനു പുറകെ ഒന്നായി വന്ന വിധി ന്യായങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതെല്ലാം മുഖ്യമന്ത്രിയേയും സർക്കാരിനെയും വിമർശിച്ചവരെയും പ്രതിഷേധിച്ചവരെയും അകത്താക്കാൻ അമിതാവേശത്തോടെ കെട്ടിച്ചമച്ച കേസുകളിലായിരുന്നു.
പോലീസിന് നിരക്കാത്തത് വെച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ തരിമ്പെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ആദ്യം തിരുത്തേണ്ടത് മുഖ്യമന്ത്രിയും ഓഫീസുമാണ്. അതു ചെയ്യാതെ നടത്തുന്ന ഏത് പ്രഖ്യാപനവും വെറും വീരസ്യം മാത്രമായി അവശേഷിക്കുമെന്നും വൈദ്യരെ സ്വയം ചികിത്സിക്കൂ എന്നതാണ് അതിനുള്ള സ്വാഭാവിക പ്രതികരണമെന്നും പുതുശ്ശേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...