മണിപ്പൂർ കലാപത്തിന് കാരണം തെറ്റിദ്ധാരണയും നിക്ഷിപ്ത താൽപ്പര്യങ്ങളും : ബിരേൻ സിംഗ് 

For full experience, Download our mobile application:
Get it on Google Play

ദില്ലി: മണിപ്പൂര്‍ കലാപത്തിന് കാരണം തെറ്റിദ്ധാരണയും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ്. ചില തെറ്റിദ്ധാരണകളും നിക്ഷിപ്ത താല്‍പ്പര്യങ്ങളുമാണ് മണിപ്പൂര്‍ കലാപത്തിന് പിന്നിലെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഗൂഢാലോചനകളുടെ ഭലമായാണ് സംസ്ഥാനത്തെ കലാപഭൂമിയാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 77-ാമത് സ്വാതന്ത്ര്യ ദിന ചടങ്ങില്‍ മണിപ്പൂര്‍ റൈഫിള്‍സ് പരേഡ് ഗ്രൗണ്ടില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സംസ്ഥാനത്തെ എല്ലാ മലയോര, താഴ്വര ജില്ലകളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. അക്രമം അവസാനിപ്പിക്കാനും, സംസ്ഥാനത്തെ ക്രമസമാധാന നില തിരികെ കൊണ്ടുവരാനും അദ്ദേഹം എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ദുരിത ബാധിതരായ ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അത്തരം പ്രവൃത്തികള്‍ ഒരിക്കലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു

0
കാസർകോട് : റാണിപുരത്ത് റോപ് വേയിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ചാമുണ്ടിക്കുന്ന്...

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...