Monday, February 17, 2025 8:45 am

കലയോട് അസാധാരണ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തി ; മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടന്‍ മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറിപ്പിന് പുറമേ ഫോണില്‍ ബന്ധപ്പെട്ടും മമ്മൂട്ടിക്ക് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നു.

അഭിനേതാവ് എന്ന നിലയില്‍ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടി. കലയോട് അസാധാരണമായ പ്രതിബദ്ധത പുലര്‍ത്തുന്ന വ്യക്തി. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നില്‍ക്കുന്ന ഉയരത്തില്‍ എത്താന്‍ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാര്‍ഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തന്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാല്‍ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെയെന്നു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

75 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു

0
സുൽത്താൻ ബത്തേരി : ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം...

മലയാള സിനിമാ മേഖലയിലെ തർക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന താരങ്ങൾ

0
തി​രു​വ​ന​ന്ത​പു​രം : മലയാള സിനിമാ മേഖലയിലെ തർക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന...

താനൂരിലെ യുവാവിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു

0
മലപ്പുറം : താനൂരിലെ യുവാവിന്റെ ദുരുഹ മരണം കൊലപാതകമെന്ന് തെളിഞ്ഞു. തിരൂർ...

ജിതിന്റെ കൊലപാതകം ; രാഷ്ട്രീയ കൊലയെന്ന് സിപിഐഎം

0
പത്തനംതിട്ട : പെരുന്നാട് മഠത്തുംമൂഴിയിൽ കത്തിക്കുത്തിൽ സിഐടിയുടെ പ്രവർത്തകൻ ജിതിന്റെ കൊലപാതകം...