ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ; ജൂൺ ഒന്നുമുതല്‍ പുതിയ നിയമം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ ഇരുചക്രവാഹന യാത്രികർക്കു ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. 2021 ജൂൺ ഒന്നുമുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്നാണ് സൂചന. വിജ്ഞാപനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ ബിഐഎസ് ഇതര സർട്ടിഫൈഡ് ഹെൽമെറ്റുകൾ വിൽക്കുന്നത് കുറ്റകരമാകും. ഭാരം കുറഞ്ഞ, നിലവാരമുള്ള ഹെൽമറ്റുകൾ മാത്രം ബിഐഎസ് മുദ്രണത്തോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനുമാണ് നീക്കം.

രാജ്യത്ത് നിലവാരം കുറഞ്ഞ ഹെൽമെറ്റുകള്‍ വിൽക്കുന്നത് ഒഴിവാക്കാനും അപകടങ്ങളിൽപ്പെടുന്നവരെ മാരകമായ പരിക്കുകളിൽ നിന്ന് സംരക്ഷിക്കാനും പുതിയ നിയമം സഹായിക്കുമെന്നും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പ്രസ്‍താവനയിൽ പറയുന്നു. റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീംകോടതിയുടെ നിർദേശപ്രകാരം രാജ്യത്തെ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ പരിഗണിക്കുന്നതിനും ഹെൽമെറ്റ് ധരിക്കാൻ പൗരന്മാർക്കിടയിൽ ബോധവല്‍ക്കരണം ഉറപ്പാക്കുന്നതിനും ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

എയിംസിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരും ബി.ഐ.എസും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും ഉള്‍പ്പെടുന്നതായിരുന്നു സമിതി. വിശദമായ വിശകലനത്തിനുശേഷം 2018 മാര്‍ച്ചില്‍ ഈ സമിതി രാജ്യത്ത് ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ ശുപാർശ ചെയ്‍തുകൊണ്ട് മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കി.
സമിതിയുടെ ശുപാർശകൾ അനുസരിച്ച് ബിഐഎസ് പ്രത്യേക സവിശേഷതകൾ പരിഷ്‍കരിച്ചു. അതിലൂടെ ഭാരം കുറഞ്ഞ ഹെൽമെറ്റുകൾ നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിവർഷം ഇന്ത്യയിൽ ഏകദേശം 1.7 കോടിയോളം മൊത്തം ഇരുചക്ര വാഹനങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.  ഹെല്‍മറ്റുകള്‍ക്ക് ബിഐഎസ് മാനദണ്ഡം നിര്‍ബന്ധമാക്കുന്ന റോഡ് ഗതാഗത മന്ത്രാലയത്തിന്റെ നീക്കത്തെ ലോകമെമ്പാടുമുള്ള മികച്ചതും സുരക്ഷിതവുമായ റോഡുകൾക്കായി പ്രവർത്തിക്കുന്ന ജനീവ ആസ്ഥാനമായുള്ള ആഗോള റോഡ് സുരക്ഷാ സ്ഥാപനമായ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ സ്വാഗതം ചെയ്‍തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...