Tuesday, April 16, 2024 12:31 pm

ഇടയ ശ്രേഷ്ഠൻ്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടം : ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: സീറോ മലബാർ സഭയിൽ മാർപാപ്പ അഭിഷേകം ചെയ്ത ആദ്യ ബിഷപ്പും ബെനഡിക്ട് മാർപ്പാപ്പ ‘സഭയുടെ കിരീടമെന്ന് ‘ വിശേഷിപ്പിച്ച ഇടയ ശ്രേഷ്ഠൻ്റെ വിയോഗം സഭയ്ക്ക് തീരാനഷ്ടമെന്ന് സി.എസ്.ഐ സഭ മുൻ ബിഷപ്പും റവ.ജോർജ് മാത്തൻ സ്മാരക സമിതി രക്ഷാധികാരിയുമായ ബിഷപ്പ് റൈറ്റ്.റവ. തോമസ് സാമുവേൽ. സഭ വിശ്വാസ, രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ നടത്തിയ ഇടപെടലുകൾ ഫലം കണ്ടു. എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ ശക്തനായ നേതാവും ദൈവപുരുഷനുമായിരുന്നു. പ്രേഷിത ദൗത്യത്തോടൊപ്പം കർ‌ഷകർക്കായും നിലകൊണ്ടു. പീരുമേട്, കുട്ടനാട്, മലനാട് വികസന സമിതികൾക്ക് രൂപം നൽകി. പല വേദികളും ഒരുമിച്ച് പങ്കിടുവാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും ബിഷപ്പ് തോമസ് സാമുവേൽ കൂട്ടി ചേർത്തു.

Lok Sabha Elections 2024 - Kerala

സൗമ്യത കൊണ്ട് വിമർശകരെ പോലും സ്വന്തമാക്കിയ ഇടയശ്രേഷ്ഠനായിരുന്നു ജോസഫ് പവ്വത്തിൽ പിതാവെന്ന് റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി.പ്രസിഡൻ്റ് പ്രകാശ് പനവേലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറാർ തോമസ്കുട്ടി ചാലുങ്കൽ, പാസ്റ്റർ ബാബു തലവടി, അജോയി കെ. വർഗ്ഗീസ് ,ഓവർസീസ് കോർഡിനേറ്റർ മാത്യൂസ് മാത്യൂ കിടങ്ങന്നൂർ എന്നിവർ അനുശോചിച്ചു.

വിദ്യാഭ്യാസ മേഖലയിൽ നിസ്ത്യംല്യമായ സംഭാവനകൾ നല്കി കൊണ്ട് കര്‍ഷക ജനതയ്ക്ക് ഒപ്പം നിന്ന ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ജോസഫ് പവ്വത്തിലെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഒരു യുഗം അവസാനിക്കുകയാണെന്നും അനുസ്മരിച്ചു. വിശ്വാസസംരക്ഷണത്തിലും സഭാ വിശ്വസ്തതയിലും പ്രത്യയ ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്കെതിരെ പഴുതില്ലാത്ത നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നുവെന്നും അനുസ്മരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ് ശാന്തി ദേവസ്വം വിജിലൻസിന്‍റെ പിടിയിൽ

0
പത്തനംതിട്ട : ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ് ശാന്തി...

യുഡിഎഫ് നാടകം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ച സി പി എം നേതാക്കൾ അടക്കം പത്ത് പേർക്കെതിരെ...

0
ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഫിന്റെ നാടകം അലങ്കോലപ്പെടുത്തിയെന്ന പരാതിയില്‍ പത്ത് പേര്‍ക്കെതിരെ...

പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കൺവെൻഷന്‍ നടന്നു

0
പന്തളം : പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയാ കൺവെൻഷനും കലാസാംസ്‌കാരിക...

ശ്വാസംമുട്ടലും ന്യുമോണിയയും : അട്ടപ്പാടിയിൽ 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു

0
പാലക്കാട്: അട്ടപ്പാടിയിൽ 7 മാസം പ്രായമായ കുഞ്ഞ് മരിച്ചു. വടക്കേ കടമ്പാറ...