ചെക്ക് : ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചെക്ക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ചെക്ക് റിപ്പബ്ലിക്കിലെത്തിയ ജനറല്‍ ബിപിന്‍ റാവത്തിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് ചെക്ക് സൈന്യം സ്വീകരിച്ചത്. ചെക്ക് കരസേനാ മേധാവി ജനറല്‍ അലെസ് ഒപാറ്റയ്ക്ക് പുറമെ ചെക്ക് വിദേശകാര്യ മന്ത്രി ജാക്കൂബ് കുലാനെക്കുമായും ബിപിന്‍ റാവത്ത് കൂടിക്കാഴ്ച നടത്തി. കൂടാതെ പ്രതിരോധ മന്ത്രി ജാന്‍ ഹാവ്രാനെകിനെ സന്ദര്‍ശിച്ച അദ്ദേഹം തന്ത്രപ്രധാന രംഗങ്ങളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സൈനിക സഹകരണം മെച്ചപ്പെടുത്തൽ : സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്തി ജനറൽ ബിപിൻ റാവത്ത്
RECENT NEWS
Advertisment