ബിജെപി പ്രവര്‍ത്തകന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

For full experience, Download our mobile application:
Get it on Google Play

കുണ്ടറ: ബിജെപി പ്രവര്‍ത്തകനായ വിമുക്ത ഭടനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിനാട് ചെറുമൂട് മാര്‍ക്കറ്റിന് വടക്ക് കണ്ണമ്ബലത്ത് വീട്ടില്‍ ജി.ഉദയകുമാര്‍ (49) ആണു മരിച്ചത്. സിപിഎം നേതാവിന്‍റെ വീടിനു മുന്നില്‍ പടക്കം പൊട്ടിച്ച കേസില്‍ അറസ്റ്റിലാകുമെന്നു ഭയന്ന് ആത്മഹത്യ ചെയ്തതാണെന്ന് ആരോപണം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പെരിനാട് ഗ്രാമപ്പഞ്ചായത്തിലെ 19 ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയാണു വിജയിച്ചത്. ഫലപ്രഖ്യാപന ദിവസം വൈകിട്ട് ബിജെപി നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സിപിഎം നേതാവിന്റെ വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചു.

ഇതില്‍ ക്ഷുഭിതനായ സിപിഎം നേതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഉദയകുമാറടക്കമുള്ള നാലു പേരെ പ്രതികളാക്കി കേസെടുത്തു. കേസില്‍ നാലു പേരും കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍ കോടതി ജാമ്യം ലഭിച്ചവരുടെ പട്ടികയില്‍ ഉദയകുമാറിന്‍റെ പേര് തെറ്റായാണു വന്നത്. ഇതു മൂലം പൊലീസ് ജാമ്യം നിഷേധിച്ചു. ഇതെ തുടര്‍ന്ന് കഴിഞ്ഞദിവസങ്ങളില്‍ ഇദ്ദേഹം നിരാശനായിരുന്നു. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...