പത്തനംതിട്ടയില്‍ പച്ചക്കറി കട കത്തി നശിച്ചു ; സാമൂഹ്യവിരുദ്ധര്‍ തീയിട്ടതെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പഴയ ബസ്‌ സ്റ്റാന്‍ഡിലെ പച്ചക്കറി കട പൂര്‍ണ്ണമായും കത്തി നശിച്ചു. രണ്ടുലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പഴയ ബസ്‌ സ്റ്റാന്‍ഡിലെ എം.വി വെജിറ്റബിള്‍സ് എന്ന സ്ഥാപനമാണ്‌ കത്തിനശിച്ചത്. ജയറാമും മകന്‍ പ്രവീണും ചേര്‍ന്നാണ് കട നടത്തുന്നത്. കഴിഞ്ഞ രാത്രി രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത് . കടയുടെ പിന്നില്‍ താമസിക്കുന്ന കെട്ടിട ഉടമയാണ് വിവരം ആദ്യം അറിഞ്ഞത്. ഉടന്‍തന്നെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. അവര്‍ എത്തിയാണ് തീ അണച്ചത്.

പച്ചക്കറി ആയതിനാല്‍ കടയുടെ മുന്‍വശം ഇരുമ്പുനെറ്റ് കൊണ്ടാണ് മറച്ചിരുന്നത്. പുറമേ നീല ടാര്‍പാളിന്‍ കൊണ്ട് മൂടുമായിരുന്നു. കടയില്‍ സി.സി.ടി.വി ക്യാമറ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം പൂര്‍ണ്ണമായി കത്തി നശിച്ചു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യുട്ട് മൂലം തീപിടിക്കുവാന്‍ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനം. മനപൂര്‍വ്വം ആരോ തീയിട്ടതായാണ് സംശയിക്കുന്നത്. കടയുടെ മുന്‍വശം മൂടിയിരുന്ന ടാര്‍പാളിന്‍ ഒരുവശം മാറിക്കിടന്നതും സംശയത്തിന് ഇടനല്കുന്നു. സാധാരണയായി പച്ചക്കറി കടക്ക് പെട്ടെന്ന് തീപിടിക്കാറില്ല. എന്നാല്‍ ഇവിടെ പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. ചുരുങ്ങിയ സമയംകൊണ്ടാണ് കട പൂര്‍ണ്ണമായി കത്തി നശിച്ചത്.

പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്യാമറ ഘടിപ്പിച്ചിരുന്ന ഹാര്ഡ് ഡിസ്ക്കും പോലീസ് കൊണ്ടുപോയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...