തൃശ്ശൂരില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ചാവക്കാട് മണത്തല ചാപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണത്തല ചാപറമ്പ്  കൊപ്പര വീട്ടില്‍ ചന്ദ്രന്‍ മകന്‍ ബിജു (34) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചാപറമ്പ്  സ്‌കൂളിന് കിഴക്കു ഭാഗത്ത് വെച്ചാണ് സംഭവം. ബൈക്കില്‍ വന്ന മൂന്നുപേരാണ് ബിജുവിനെ കുത്തി വീഴ്ത്തിയത്. കൃത്യത്തിന് ശേഷം പ്രതികള്‍ രക്ഷപെട്ടു. ഓടികൂടിയ നാട്ടുകാര്‍ ബിജുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പ്രവാസിയായ ബിജു മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. മറ്റൊരു ജോലിക്കായി വീണ്ടും വിദേശത്തു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ചാപ്പറമ്പ്  സെന്ററില്‍ പെറ്റ്​സ്​ ഷോപ്പ്​ നടത്തിവരുകയായിരുന്നു. കൊലപാതകത്തിനുശേഷം അക്രമികള്‍ ബീച്ച്‌ ഭാഗത്തേക്ക്​ വണ്ടിയോടിച്ച്‌ പോയതായാണ് സൂചന. കൊലയാളികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഥലത്ത് പോലീസ് ക്യാമ്പ്  ചെയ്യുകയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകളും പോലീസ് പരിശോധിക്കുന്നുണ്ട്. തങ്കമണിയാണ് മാതാവ്, ഭാര്യ റിയ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....