അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി അട്ടിമറി വിജയം നേടുമെന്ന് രാജീവ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബി ജെ പി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന അവകാശവാദവുമായി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. അപ്രതീക്ഷിത സീറ്റുകളിൽ അട്ടിമറി വിജയം നേടുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ അഭിപ്രായം. ശക്തി കേന്ദ്രങ്ങളിൽ വിജയം ഉറപ്പെന്നും സംസ്ഥാന അധ്യക്ഷൻ പ്രതീക്ഷ പങ്കുവെച്ചു. കേരളത്തിലെ പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. പാര്‍ട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരും താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതു ശരിവെയ്ക്കുന്നു. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഇടതു വലതു മുന്നണികളെ മടുത്തുകഴിഞ്ഞു. സംസ്ഥാനത്തെ മൂന്നാം രാഷ്ട്രീയ ശക്തിയായി ബി ജെ പിയേയും എന്‍ ഡി എയേയും അവര്‍ അംഗീകരിച്ചിട്ടുണ്ട്. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നതായാണ് വിലയിരുത്തുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബി ജെ പി അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലും മികച്ച വിജയം ഉറപ്പാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം ബി ജെ പിക്ക് സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്. പാര്‍ട്ടിക്കായി മാസങ്ങളായി കഠിനാധ്വാനം ചെയ്ത പ്രവര്‍ത്തകരും താഴേത്തട്ടില്‍ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇതു ശരിവെയ്ക്കുന്നു. ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയും പത്ത് വര്‍ഷം നീണ്ടുനിന്ന ഇടതു ഭരണത്തിന്റെ കെടുകാര്യസ്ഥതകളും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയവുമെല്ലാം തെരഞ്ഞെടുപ്പ് വേളയില്‍ കേരളത്തിലെ പൊതുസമൂഹം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇരു മുന്നണികളെയും മതിയായി, ഇനി വരണം ബി ജെ പി എന്ന പ്രചാരണവും വികസിത കേരളം എന്ന ബി ജെ പി മുന്നോട്ട് വെച്ച ലക്ഷ്യവും മലയാളികള്‍ ഏറ്റെടുത്തതാണ്. മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയവര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയെന്നുറപ്പാണ്. വലിയ ആത്മവിശ്വാസത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...