സുഗതൻ പങ്കെടുക്കാതിരുന്നത് ഒരു കൗൺസിൽ യോഗത്തിൽ മാത്രം ; കൗൺസിലർ സ്ഥാനം നഷ്ടമാകില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ മുൻപ് നടന്ന 2 കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിലും പങ്കെടുത്തില്ലെന്ന വാദം ശരിയല്ലെന്ന് തെളിഞ്ഞു. കഴിഞ്ഞ ഏപ്രിൽ 27നും മേയ് 12നുമാണ് അവസാന 2 കൗൺസിൽ യോഗങ്ങൾ ചേർന്നത്. ഇതിൽ ഏപ്രിൽ 27ലെ യോഗത്തിൽ സുഗതൻ പങ്കെടുത്തതിനുള്ള തെളിവ് പുറത്തുവന്നതോടെ ഒരു യോഗത്തിൽ മാത്രമാണ് സുഗതൻ പങ്കെടുക്കാതിരുന്നതെന്ന് വ്യക്തമായി. തുടർച്ചയായി 3 യോഗങ്ങളി‍ൽ പങ്കെടുക്കാതിരിക്കുകയോ അവധി അപേക്ഷ നൽകാതിരിക്കുകയോ ചെയ്താൽ നാലാമത്തെ യോഗത്തിൽ അംഗത്തെ അയോഗ്യനാക്കാം എന്നാണ് മുനിസിപ്പൽ നിയമത്തിലെ വ്യവസ്ഥ. അതുകൊണ്ട് തിങ്കളാഴ്ച നടക്കാനിരിക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടമാകില്ല.

തിങ്കളാഴ്ച നടത്തുന്നതുൾപ്പെടെ ഇനിയുള്ള 2 കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ മാത്രമേ അയോഗ്യത സംബന്ധിച്ച് ആശങ്കയുണ്ടാകൂ എന്നാണ് വിവരം. ഈ സമയ പരിധിക്കുള്ളിൽ കോടതിയിൽ നിന്ന് ഇളവ് നേടാനാകുമെന്നാണ് ഭരണസമിതിയുടെ പ്രതീക്ഷ. അതേസമയം സുഗതന്റെ ആദ്യ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിട്ടുണ്ട്. ജയിലിൽ കഴിയുന്നതിനാൽ 4 ആഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതി നിർദേശം പാലിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...