ചെന്നൈ: വിജയ്ക്കെതിരെ ഗവർണർക്ക് പരാതി നൽകി ബിജെപി. കാബിനറ്റ് യോഗത്തിൽ മന്ത്രിമാരല്ലാത്തവരും പങ്കെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിജയ്‍യുടെ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും പങ്കെടുത്തു. ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൈനാർ നാഗേന്ദ്രനാണ് പരാതി നൽകിയത്. വിജയ് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് വിമർശിച്ച ബിജെപി മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണം എന്നും ആവശ്യമുന്നയിച്ചു. ബിജെപിയുടെ നിവേദനം ലോക്ഭവൻ പുറത്തുവിട്ടു. ജോണിനും വിഷ്ണുവിനും മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേമ്പർ അനുവദിച്ചിട്ടുണ്ട്. ഇരുവരെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകർ എന്ന പദവിയിൽ നിയമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഉത്തരവ് സർക്കാർ പരസ്യമാക്കിയിട്ടില്ല. അതേ സമയം, ഗവർണറെ കാണാനുള്ള തയ്യാറെടുപ്പിലാണ് ഡിഎംകെയും. വിജയ് കുതിരക്കച്ചവടം നടത്തുന്നതായി പരാതി നൽകുമെന്ന് ഡിഎംകെ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























