ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതോടെ പ്രതിസന്ധിയിലായി പാലക്കാട്ടെ നെൽ കർഷകർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒന്നാം വിള നെൽ കൃഷിക്കായി ഡാമുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതോടെ പ്രതിസന്ധിയിലാണ് പാലക്കാട്ടെ നെൽ കർഷകർ. വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചില്ലെങ്കിൽ നെൽ കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണെന്ന് കർഷകർ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ 111.40 മീറ്റർ ആയിരുന്നു മലമ്പുഴ ഡാമിലെ ജലനിരപ്പ്, നിലവിൽ 104.23 മീറ്റർ വെള്ളം മാത്രമാണുള്ളത്. അതായത് കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം കുറവ്. ഇതു തന്നെയാണ് പാലക്കാട്‌ ജില്ലയിലെ മറ്റു ഡാമുകളുടെയും അവസ്ഥ.ശുദ്ധ ജല വിതരണത്തിനുള്ള വെള്ളം മാത്രമാണ് ഡാമുകളിൽ ബാക്കിയുള്ളത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതാണ് ഈ പ്രതിസന്ധിയുണ്ടാക്കിയത്. ഇതോടെ ഒന്നാം വിള നെൽകൃഷി മുടങ്ങുമോയെന്ന ആശങ്കയിലാണ് നെൽ കർഷകർ.തൽസ്ഥിതി തുടർന്നാൽ രണ്ടാം വിള ഇറക്കാനേ സാധിക്കില്ല. വരും ദിവസങ്ങളിൽ ലഭിക്കുന്ന മഴയുടെ അളവിനെ ആശ്രയിച്ചാകും ജില്ലയിലെ നെൽ കർഷകരുടെ ഭാവി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മെഡിക്കൽ സ്റ്റോറുകൾക്ക് രമേശ് ചെന്നിത്തലയുടെ മുന്നറിയിപ്പ് ; കുറിപ്പടിയില്ലാതെ വേദന സംഹാരികളോ സിറിഞ്ചോ നൽകരുത്

0
കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി...

ഗുരുമന്ദിരത്തിലെ വഞ്ചി മോഷണം : പ്രതിയെ റാന്നി പോലീസ് പിടികൂടി

0
റാന്നി : ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വഞ്ചികളും ഓട്ടുപാത്രങ്ങളും മോഷ്ടിക്കുന്ന പ്രതിയെ പോലീസ്...

ശബരിമല സീസണിലേക്ക് 600 ബസുകൾ വാടകയ്ക്കെടുക്കാൻ കെഎസ്ആർടിസി ; ടെണ്ടർ ക്ഷണിച്ചു

0
തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവ സീസണിലേക്ക് സർവീസ് നടത്തുന്നതിനായി ബസുകൾ വാടകയ്ക്കെടുക്കാൻ...

മേജർ രവിക്ക് വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

0
തിരുവനന്തപുരം: ന്യൂഡൽഹി ജന്തർമന്തറിലെ വിദ്യാർത്ഥി സമരത്തിനെതിരായ അധിക്ഷേപത്തിൽ മേജർ രവിക്ക് വക്കീൽ...