പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ പതിമൂന്നുകാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ 6 പേരെ തിരിച്ചറിഞ്ഞു. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ ആണ് സംഭവം പുറത്ത് വന്നത്. കഴിഞ്ഞ മാസമാണ് സംഭവം നടക്കുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പ്രായപൂര്‍ത്തി ആകാത്തവരാണ് തിരിച്ചറിഞ്ഞിട്ടുള്ള പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം വളരെ രഹസ്യമായാണ് പോലീസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.

കഴിഞ്ഞ രാത്രിയിലാണ് സംഭവത്തെക്കുറിച്ച് ഏകദേശ ധാരണയിലേക്ക് പോലീസ് എത്തുന്നത്. കേസ് സംബന്ധിച്ച് രണ്ട് എഫ്.ഐ. ആറുകള്‍ കൂടല്‍ പോലീസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ട് എഫ്.ഐ.ആറിലും കൂടി 11 പ്രതികളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ആറുപേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയായ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എന്നാല്‍ കേസില്‍ ഇവരുടെ പങ്ക് പോലീസ് അന്വേഷിച്ച് വരുന്നതെയുള്ളൂ. കുറച്ച് കൂടി തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഈ രണ്ട് പേരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ സാധിക്കൂ.

പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് എഫ്.ഐ.ആറില്‍ ഒരു കേസിന് ആസ്പദമായ സംഭവം നടന്നത് സ്കൂളിലും സ്കൂള്‍ പരിസരത്തുമാണ്. എന്നാല്‍ രണ്ടാമത്തെ എഫ്.ഐ.ആറില്‍ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം സ്കൂളില്‍ നടന്ന കൗണ്‍സിലിംഗില്‍ പെണ്‍കുട്ടി വിവരങ്ങള്‍ തുറന്ന് പറയുകയും പിന്നീട് സ്കൂള്‍ അധികൃതര്‍ സംഭവം പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടേക്കാം എന്നാണ് പോലീസ് നല്കുന്ന സൂചന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...