വിവിധ സംസ്ക്കാരങ്ങളാല്‍ സമ്പന്നമായ രാജ്യത്തെ തച്ചുടച്ച് മതരാഷ്ട്രമാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്‌ ; ജോജോ കോവൂര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : വിവിധ സംസ്ക്കാരങ്ങളാല്‍ സമ്പന്നമായ രാജ്യത്തെ തച്ചുടച്ച് മതരാഷ്ട്രമാക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ റാന്നി മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍ പറഞ്ഞു. സി.പി.ഐ നാറാണംമൂഴി ലോക്കല്‍ സമ്മേളനത്തിന്‍റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാഹോദര്യം ഊട്ടി ഉറപ്പിച്ച് ഭരണഘടന എഴുതിയ അംബേദ്കര്‍ ഇന്ത്യയെ മതനിരപേക്ഷ രാജ്യമായിട്ടാണ് കണ്ടത്. എന്നാല്‍ ഇന്ത്യന്‍ സംസ്ക്കാരത്തെ ഇല്ലാതാക്കി കുത്തകകള്‍ക്ക് തീറെഴുതുകയാണ് ബി.ജെ.പി ചെയ്യുന്നത്.

സമാധാന ജീവിതം കാംക്ഷിക്കുന്ന മതേതര മനസ്സുകളെ വേദനിപ്പിക്കാന്‍ മാത്രമേ പഹല്‍ഗാം പോലുള്ള ഭീകരാക്രമണങ്ങള്‍ ഉപകരിക്കു. ഭീകരവാദികള്‍ ഉന്നമിടുന്ന തരത്തില്‍ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ കഴിയില്ല എന്നും അക്കാര്യത്തില്‍ രാജ്യം ഒറ്റക്കെട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമതി ചെയര്‍മാന്‍ തോമസ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ആര്‍ നന്ദകുമാര്‍, ലോക്കല്‍ സെക്രട്ടറി എം.ശ്രീജിത്ത്, പി.സി എബ്രഹാം, പി.ജെ ജോണ്‍, സ്റ്റീഫന്‍ ജോസഫ്, സതീഷ് കോവൂര്‍, പി.സി എബ്രഹാം, അനീഷ് ജോസഫ്, ഉഷാ വിജയന്‍, അന്നമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി...

0
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം...