സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനം ഇന്നും നാളെയും ചുങ്കപ്പാറയില്‍

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ : സി.പി.ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള എഴുമറ്റൂര്‍ മണ്ഡലം സമ്മേളനം ഇന്നും നാളെയും ചുങ്കപ്പാറയില്‍ നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ജിഞ്ചു കെ.ജോസ് സ്മൃതി മണ്ഡപത്തില്‍ നിന്നും നവാസ്ഖാന്‍ നയിക്കുന്ന പതാക ജാഥയും മൂന്നിന് മനോജ് ചരളേല്‍ സ്മൃതി മണ്ഢപത്തില്‍ നിന്നും റോബി എബ്രഹാം നയിക്കുന്ന കൊടിമര ജാഥയും മണ്ഢലത്തിലെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 6ന് ചുങ്കപ്പാറയിലെ പൊതുസമ്മേളന നഗറില്‍ സംഗമിക്കും. വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കൗണ്‍സിലംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്യും. ടി.കെ പുരുഷോത്തമന്‍ നായര്‍ അധ്യക്ഷത വഹിക്കും.

തുടര്‍ന്ന് വയലാര്‍ ഗാനോത്സവം നടക്കും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ റിപ്പോര്‍ട്ട് ജില്ലാ സെക്രട്ടറി സി.കെ ശശിധരനും പ്രവര്‍ത്തന റിപ്പോര്‍ട്ട് മണ്ഡലം സെക്രട്ടറി കെ സതീഷും അവതരിപ്പിക്കും. സംസ്ഥാന കൗണ്‍സിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, ഡി സജി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ആര്‍ ഗോപിനാഥന്‍, അഡ്വ.കെ.ജി രതീഷ്കുമാര്‍, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ബിബിന്‍ അടൂര്‍, എം.മധു, സുഹാസ്എം.ഹനീഫ്, കെ.പത്മിനിയമ്മ എന്നിവര്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ അനീഷ് ചുങ്കപ്പാറയും നവാസ്ഖാനും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...