പാണാധിപത്യം കൊണ്ട് ജനാധിപത്യത്തെ തർക്കുകയാണ് ബി ജെ പി : പി ആർ ഗോപിനാഥൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : രാജ്യത്തെ ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് തകർക്കുകയാണ് ബി ജെ പി സർക്കാർ ചെയ്യുന്നതെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. മണിപ്പൂർ കലാപത്തിൽ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന് എതിരെ സി പി ഐ തണ്ണിത്തോട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനാധിപത്യത്തിന്റെ കടക്കൽ കത്തി വെക്കുന്ന ഭരണമാണ് ബി ജെ പി കാഴ്ച വെക്കുന്നത്. രാജ്യത്തെ 8 കോടി ജനങ്ങൾ പട്ടികജാതി – പട്ടിക വർഗ വിഭാഗത്തിൽ പെടുന്നവർ ആണ്. മണിപ്പൂരിൽ കുക്കികളും മേദികളുമാണ് കൂടുതൽ. കഴിഞ്ഞ മൂന്ന് മാസ കാലമായി 260 പേരെ ആണ് മണിപ്പൂരിൽ കൊലചെയ്യപെട്ടത്. നിരവധി ആരാധനാലയങ്ങളും വീടുകളും തകർക്കപെട്ടു. രാജ്യത്ത് പുറം ലോകവുമായി ബന്ധപെടാൻ ആവശ്യമായ ഇന്റർനെറ്റ്‌ സംവിധാനം അടക്കം തകർത്തു കളഞ്ഞു.

അറുപതിനായിരം ജനങ്ങൾ ആണ് നാട് ഉപേക്ഷിച്ച് പോയത്. നരേന്ദ്ര മോദിയും അമിത്ഷായും ചേർന്ന് നടത്തുന്ന ഭരണമാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തെ വിമാന താവളങ്ങൾ ഉൾപ്പെടെ കോർപറേറ്റുകൾക്ക് വിറ്റു. ബി ജെ പിയുടെ സാമ്പത്തിക ശേഷി ഇന്ന് 1300 കോടി രൂപയാണ്. അപകടകരമായ സാഹചര്യത്തിലൂടെ ആണ് രാജ്യം കടന്ന് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എ ആർ സ്വഭു അധ്യക്ഷത വഹിച്ചു. സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, ജില്ലാ കൗൺസിൽ അംഗം സുമതി നരേന്ദ്രൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യെമനിൽ കരയുദ്ധം രൂക്ഷമാകുന്നു; ഹൂത്തി വിമതരുടെ ആക്രമണത്തിൽ അറുപതോളം സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

0
സന: യമനിൽ കരയുദ്ധം വീണ്ടും ശക്തമായതായി റിപ്പോർട്ടുകൾ. സഖ്യസേനയുടെയും സർക്കാർ അനുകൂല...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...