വിദ്യാർഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബിജെപി നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരൂർ : സ്‌കൂൾ വിദ്യാർഥിയെ പീഡനത്തിനിരയാക്കിയ ബിജെപി നേതാവിനെ പോക്‌സോ കേസിൽ തിരൂർ പോലീസ് അറസ്റ്റു ചെയ്തു. ഏഴാം ക്ലാസുകാരനായ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ചെയ്ത കേസിലാണ് ബിജെപി തൃപ്രങ്ങോട്ട് പഞ്ചായത്ത് മുൻ പ്രസിഡന്റു കൂടിയായ തൃപ്രങ്ങോട് സ്വദേശി പഴംതോട്ടിൽ ബാലകൃഷ്ണനെ(50) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ മാസത്തിലാണ് പ്രതി വിദ്യാർഥിയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയത്. അത്യന്തം അവശനായ വിദ്യാർഥിയുടെ മാനസിക നിലയിൽ മാറ്റം വന്ന അധ്യാപകർ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും ചൈൽഡ് ലൈനിന് വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ സ്‌കൂളിലെത്തി കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കി. തുടർന്നാണ് ലൈംഗിക അതിക്രമ വിവരം പുറത്തായത്.

സ്‌കൂൾ അധികൃതരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. കേസിനെ തുടർന്ന് ഉന്നത ബിജെപി നേതാക്കൾ കേസ് ഒതുക്കാൻ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ശനിയാഴ്ച വൈകീട്ട് തൃപ്രങ്ങോട് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. തിരൂർ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരൂർ സിഐ എം.ജെ.ജിജോ, സീനിയർ സിപിഒ ഷിജിത്ത്, സിപിഒമാരായ ഉണ്ണിക്കുട്ടൻ, രമ്യ എന്നിവർ ഉൾപ്പെട്ട അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...