ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പി നേതാവിനെ അക്രമികള്‍ വെടിവെച്ചുകൊന്നു. ഇന്നു രാവിലെയായിരുന്നു സംഭവം. പാര്‍ട്ടി ബാഗ്പത് മുന്‍ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഖോഖറിനെയാണ് അജ്ഞാതരായ അക്രമികള്‍ പ്രഭാത സവാരിക്കിടെ സ്വന്തം കൃഷിയിടത്തില്‍വെച്ച്‌ വെടിവെച്ചുകൊന്നത്.

വെടിയൊച്ച കേട്ടെത്തിയ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. മൂന്നുപേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. അക്രമികള്‍ക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ട‌ില്ല. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാനും പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

ബാഗ്പതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെയുളള അക്രമങ്ങള്‍ കൂടിവരികയാണ്. കഴിഞ്ഞ ജൂണില്‍ മറ്റൊരു നേതാവിന്റെ മകനെ അക്രമികള്‍ വെടിവെച്ചുകൊന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...