ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ സർക്കാർ കണ്ണിൽ പൊടി ഇടുന്ന അന്വേഷണം മാത്രം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ സർക്കാർ കണ്ണിൽ പൊടി ഇടുന്ന അന്വേഷണം മാത്രം നടത്തുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സൂത്രധാരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉള്ള താൽപ്പര്യം അന്വേഷണ സംഘത്തിന് ഇല്ല. കൃത്യമായ ആസൂത്രം ഈ വിഷയത്തിൽ നടന്നു. വാസുവും പത്മകുമാറും പിണറായി വിജയൻ്റെ അടുത്ത ആളുകൾ. ശരിയായ അന്വേഷണം നടന്നാൽ മുഖമന്ത്രിയുടെ അടുത്ത് എത്തും. മുഖ്യമന്ത്രിയുടെ അറിവോ , സമ്മതമോ ഇല്ലാതെ ഈ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നവോദാനത്തിന്റെ മറവിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പ്ലാൻ ചെയ്തു. CPIM സംസ്ഥാന നേതാക്കളുടെ അറിവ് ഇല്ലാതെ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

പത്മകുമാർ പിണറായി വിജയൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ. അതുകൊണ്ടണ് പാർട്ടിയിൽ നിന്ന് പുറത്താകാത്തത്. ആഭ്യന്തര വകുപ്പിൻ്റെ അന്വേഷണം എവിടെയും എത്തില്ല. മുരാരിബാബു കടകംപള്ളിയെ കുറിച്ച് കൃത്യമായി മൊഴി നൽകിയിട്ടുണ്ട്. പക്ഷെ അത് ഒന്നും കോടതിക്ക് മുന്നിൽ എത്തിയില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കണം. വിശ്വാസികൾ ഞങ്ങൾക്ക് ഒപ്പം നിക്കണം. ശബരിമല വിഷയത്തിൽ UDF നിലപാടിൽ വെള്ളം ചേർത്തു. കൃത്യമായി അന്വേഷണം നടന്നാൽ UDF ലെ ദേവസ്വം മന്ത്രിമാരും കുടുങ്ങും. UDF കൈയ്കളും ശുദ്ധമല്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...