ഞാനെന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു ; ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹത്തില്‍ നടന്‍ കൃഷ്ണകുമാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബിജെപി വിടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ കൃഷ്ണകുമാര്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത തിരുവനന്തപുരത്തെ പരിപാടിയില്‍ കൃഷ്ണകുമാര്‍ അവഗണിക്കപ്പെട്ടിരുന്നു. പിന്നാലെ അദ്ദേഹം തന്റെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. ഇതോടെയാണ് കൃഷ്ണകുമാറും പാര്‍ട്ടി വിട്ടേക്കുമെന്നുളള അഭ്യൂഹം പരന്നത്. തന്റെ നിലപാടുകള്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കൃഷ്ണകുമാര്‍ പറയുന്നു. കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം: ‘ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി ബന്ധപ്പെട്ട് ചില ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്നത് കാണാനിടയായി.

പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമെന്ന നിലയ്ക്ക് കേന്ദ്രനേതൃത്വത്തിനെ ഞാനെന്റെ നിലപാടുകള്‍ അറിയിച്ചുകഴിഞ്ഞു. പക്ഷെ ഒരു കലാകാരനും രാഷ്ട്രീയക്കാരനുമെന്ന നിലയില്‍ എന്റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങളോരോരോരുത്തരോടും എന്റെ നിലപാടുകള്‍ അര്‍ത്ഥശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കുകയെന്നത് തന്നെയാണ്. കാരണം നിങ്ങളാണ് എന്റെ ശബ്ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം. അതിനാല്‍ത്തന്നെ എന്റെ നിലപാട് നിങ്ങളോട് നേരിട്ട് അറിയിക്കേണ്ടത് അത്യാവശ്യമാണ്. എന്തുകൊണ്ടാണ് ഞാന്‍ ബി ജെ പിയില്‍ അംഗമായത് എന്നു പറഞ്ഞു കൊണ്ടു തന്നെ ആരംഭിക്കാം. രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് ഞാന്‍ പാര്‍ട്ടിയില്‍ വന്നതെങ്കിലും ചെറുപ്പം മുതല്‍ തന്നെ, ശാഖകളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ദേശീയബോധവും അച്ചടക്കവും സേവനമനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ഇ ശ്രീധരനും കേന്ദ്ര മന്ത്രിസഭയിലേക്ക്? പുനഃസംഘടന ഉടനെന്ന് സൂചന അതിന്റെ സ്വാഭാവികമായ ഒരു തുടര്‍ച്ചയായിട്ടാണ് ബി ജെ പി യുടെ പ്രത്യയശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്. പക്ഷെ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും. അദ്ദേഹത്തിന്റെയും പാര്‍ട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ വലിയൊരവസരം വന്നപ്പോള്‍ ഞാനാ വലിയ തീരുമാനമെടുത്തു – കൃഷ്ണകുമാര്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...