പോലീസ് വെടിവെയ്പ്പില്‍ ബിജെപി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

യുപി : യുപി പോലീസ് വെടിവെയ്പ്പില്‍ ബിജെപി നേതാവിന്‍റെ ഭാര്യ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം കത്തുന്നു. ഉത്തരാഖണ്ഡിലെ ജസ്പൂര്‍ ബ്ലോക്ക് മേധാവിയുടെ ഭാര്യ ഗുര്‍പ്രീത് കൗറാണ് ചൊവ്വാഴ്ച്ച രാത്രി ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ ഓപ്പറേഷനിടെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മരണപ്പെട്ട യുവതിയുടെ ഭര്‍ത്താവും ബിജെപി നേതാവുമായ ഗുര്‍താജ് ഭുള്ളര്‍ ഗൂഢാലോചന ആരോപിക്കുകയും സിബിഐ ആന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

‘എന്‍റെ ഭാര്യക്ക് നീതി ലഭിക്കാന്‍ ഞങ്ങള്‍ക്ക് സിബിഐ അന്വേഷണം വേണം. ഞങ്ങള്‍ ആയുധങ്ങളോ തീയോ ഉപയോഗിച്ചിട്ടില്ല, പകരം ഞങ്ങള്‍ അവ പോലീസിന് കൈമാറി.’  ജസ്പൂര്‍ ബ്ലോക്ക് നേതാവ് ഗുര്‍താജ് ഭുള്ളര്‍ പറഞ്ഞു. ഇതൊരു വലിയ ഗൂഢാലോചനയാണ്. ഞങ്ങളെ ആക്രമിക്കാന്‍ വന്നവരുടെ ഗൂഢാലോചനയാണിത്. കുറ്റം ചെയ്തവര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അവര്‍ കാശിപൂര്‍ ആശുപത്രിയില്‍ നിന്ന് പോയെന്നും അദ്ദേഹം പറഞ്ഞു.

50,000 രൂപ പാരിതോഷികം കൈപ്പറ്റിയ ഒരു കുറ്റവാളിയെ പിടികൂടാനാണ് ഉത്തര്‍ പ്രദേശ് പോലീസ് ഉത്തരഖണ്ഡിലെത്തിയത്. ഉത്തരാഖണ്ഡിലെ അധികാരികള്‍ അറിയാതെയെത്തിയ യുപി പോലീസ് പ്രദേശവാസികളുമായി ഏറ്റുമുട്ടലില്‍ ഏര്‍പ്പെടുകയും കൗര്‍ മരണപ്പെടുകയുമായിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം യുപി പോലീസ് സംസ്ഥാനത്ത് ആരംഭിച്ച ഓപ്പറേഷനെ കുറിച്ച് ഉത്തരാഖണ്ഡ് പോലീസിന് അറിയിവില്ലായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം; കുവൈത്തിലെ പൗരന്മാർക്ക് വീണ്ടും സുരക്ഷാ മുന്നറിയിപ്പുമായി യുഎസ് എംബസി

0
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് നൽകിയ സുരക്ഷാ മുന്നറിയിപ്പ്...

ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കള്ളമല്ലെന്ന് വ്യവസായ...

0
തിരുവനന്തപുരം: ടാറ്റാ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ...

വടശ്ശേരിക്കര കല്ലാറ്റിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
വടശേരിക്കര : വടശ്ശേരിക്കര കല്ലാറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം പാരിപ്പള്ളി...

ജപ്പാനിൽ ‘പ്രേതബാധ’യുള്ള വീടുകളിൽ താമസിക്കാൻ ആളുകളെ തേടുന്നു ; പ്രതിഫലം 52,000 രൂപ

0
ടോക്കിയോ: അമാനുഷിക ശക്തികളെ പേടിയില്ലെന്ന് അവകാശപ്പെടുന്ന ധൈര്യശാലികൾക്ക് വൻ വരുമാനം നേടാൻ...