Saturday, May 18, 2024 5:30 pm

പൗരത്വ നിയമത്തില്‍ തിരിച്ചടിയേറ്റ് ബിജെപി ; പാര്‍ട്ടിയില്‍ കൂട്ടരാജി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. മധ്യപ്രദേശില്‍ ബിജെപി ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ ഉള്‍പ്പെടെ 76 മുസ്ലീം അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. തങ്ങളുടെ സമുദായ അംഗങ്ങളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് വ്യക്തമായി അറിയാമെന്ന് രാജിക്ക് ശേഷം രജിക് ഖുരേഷി പ്രതികരിച്ചു.

ബിജെപി വീണ്ടും തര്‍ക്കവിഷയങ്ങളില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ സമുദായത്തിലുള്ളവരെ അനുനയിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഡോറില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് കൂട്ടരാജി പ്രഖ്യാപിച്ചത്.

നേരത്തെ മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിലെ സംഘടനാ ചുമതലയുള്ള മറ്റ് കുറച്ച് പേരും രാജിവെച്ചിരുന്നു. പുതിയ പൗരത്വ നിയമത്തില്‍ മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് രജിക് പറഞ്ഞു. അയോധ്യ കേസിലും മുത്തലാഖ് വിഷയത്തിലും തങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല. പക്ഷേ ഏകീകൃത സിവില്‍ കോഡ് അടക്കം ഇത്തരം കൂടുതല്‍ വിഷയങ്ങള്‍ വീണ്ടും വരുമ്പോള്‍ ഒപ്പം നില്‍ക്കാനാകില്ല. തങ്ങളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടാന്‍ പോലും അവസരം കിട്ടുമോയെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ രാജിവെച്ച അംഗങ്ങള്‍ കാര്യമായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടില്ലെന്നാണ് ബിജെപി ന്യൂനപക്ഷ സെല്‍ അംഗം പ്രതികരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം, പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉന്നയിച്ച് എംഎസ്എഫ് പ്രതിനിധി,...

0
തിരുവനന്തപുരം: മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിൽ പ്ലസ് വൺ സീറ്റ് വിഷയമുയ‍ര്‍ത്തി പ്രതിഷേധിച്ച്...

മേയര്‍- ഡ്രൈവര്‍ തര്‍ക്കം ; ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവര്‍ത്തിക്കുന്നില്ലെന്ന് എംവിഡി

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള...

മുരിങ്ങ മംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ

0
കോന്നി : കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച്...

അടൂർ നിയോജക മണ്ഡലംതല ക്വിസ് മത്സരത്തിൽ ഷിഹാദ് ഷിജുവും ദേവിക സുരേഷും ഒന്നാം സ്ഥാനം...

0
അടൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...