കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് ബിജെപി എംപി കങ്കണ റണാവത്ത്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിനെ പരിഹസിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. സഹതാപം നേടാനുള്ള ഓവര്‍ അഭിനയം എന്നാണ് അവര്‍ രാഹുൽ ഗാന്ധിയെ പരിഹസിച്ചത്. പ്രതിഷേധ മാര്‍ച്ചിനെക്കുറിച്ചുള്ള വാര്‍ത്ത തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു മാണ്ഡി എംപിയുടെ പ്രതികരണം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ഇന്‍ഡ്യാ മുന്നണി എംപിമാരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് വാര്‍ത്തയിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിൽ മുന്നൂറിലേറെ എംപിമാരും പ്രതിപക്ഷ പാർട്ടി നേതാക്കളും പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ നിന്ന് ആരംഭിച്ച മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. എം.പിമാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അഖിലേഷ് യാദവ് അടക്കമുള്ള എംപിമാർ ബാരിക്കേഡ് മറികടന്നു. മല്ലാകാർജുൻ ഖാർഗെയുടെയും ശരദ് പവാറിന്‍റെയും നേതൃത്വത്തിൽ കുത്തിയിരുന്ന എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് എംപിമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചു. കോൺഗ്രസ് എംപി ജയറാം രമേശിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് നൽകിയത് . കൂടിക്കാഴ്ചയിൽ 30 പേർക്ക് പങ്കെടുക്കാം. പരാതിയുള്ള എല്ലാ എംപിമാരെയും കാണാൻ കമ്മീഷൻ തയ്യാറാവണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...