എല്ലാ വീടുകളിലും ഓഗസ്റ്റ് 15 ന് ദേശീയ പതാക ഉയർത്തി കൊടിപാറട്ടെ പരിപാടി വിജയിപ്പിക്കണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശസ്നേഹവും ദേശീയതയും മതേതരത്വവും ഉയർത്തിപ്പിടിച്ച് എല്ലാ വീടുകളിലും ഓഗസ്റ്റ് 15 ന് ദേശീയ പതാക ഉയർത്തി കൊടിപാറട്ടെ പരിപാടി വിജയിപ്പിക്കണമെന്ന് ഡി സി സി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജവഹർ ബാൽ മഞ്ചിന്റെ കോടി പാറട്ടെ പരിപാടിയുടെ ഭാഗമായി വീടുകളിലും യൂണിറ്റുകളിലും ദേശീയ പതാക ഉയർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാ തല പതാക കൈമാറ്റപരിപാടി നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുട്ടിക്കുട്ടം സംസ്ഥാന എക്സിക്കുട്ടീവ് അംഗം അഞ്ജു എസ് തുണ്ടിയിൽ പതാക ഏറ്റുവാങ്ങി. ദേശീയപതാക ഉയർത്തി സത്യവും നീതിയും ത്യാഗവും സമാധാനവും പ്രകൃതിസ്നേഹവും മുറുകെ പിടിക്കാൻ പുതുതലമുറ തയ്യാറാവണം എന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു. സീനിയർ സംസ്ഥാന കോർഡിനേറ്റർ അഡ്വ. പി ആർ ജോയി മുഖ്യ പ്രഭാഷണം നടത്തി.
ജയ് ഹിന്ദ് ചാനൽ പത്തനംതിട്ട ജില്ലാ റിപ്പോർട്ടർ ആയി നിയമിക്കപ്പെട്ട അനിൽ കരുവാറ്റയെ യോഗത്തിൽ വെച്ച് അനുമോദിച്ചു. ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ, മുഹമ്മദ്‌ സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്, ബ്ലോക്ക്‌ ചെയർമാന്മാരായ കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, മണ്ഡലം പ്രസിഡന്റ്‌ റെനിസ് മുഹമ്മദ്‌, കുട്ടി കൂട്ടം ജില്ലാ സെക്രട്ടറി ജോയൽ ജോൺസ്, മുഹമ്മദ്‌ യുസഫ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...