ബി ജെ പി എം.പി സാക്ഷി മാഹാരജിന് പാകിസ്ഥാനില്‍ നിന്നും വധ ഭീഷണി

For full experience, Download our mobile application:
Get it on Google Play

ഉന്നാവോ : ബി ജെ പി എം.പി സാക്ഷി മാഹാരജിന് പാകിസ്ഥാനില്‍ നിന്നും വധ ഭീഷണി ലഭിച്ചതായി പരാതി. ബോംബ് സ്‌ഫോടനത്തിലൂടെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന്‍ നമ്പറില്‍ നിന്ന് ഫോണ്‍കോള്‍ ലഭിച്ചുവെന്ന് എം പി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സാദര്‍ കൊട്ട്വാലിയിലെ ഇന്‍സ്‌പെക്ടര്‍ ദിനേഷ് ചന്ദ്ര മിശ്രക്കാണ് ഉന്നാവോയില്‍ നിന്നുള്ള എം.പി പരാതി നല്‍കിയത്. പാകിസ്ഥാനിലെ ചില തീവ്രവാദ സംഘടനകളില്‍ നിന്ന് രണ്ട് തവണയാണ് വധ ഭീഷണി മുഴക്കി ഫോണ്‍കോള്‍ ലഭിച്ചതെന്ന് സാക്ഷി പറഞ്ഞു.

കശ്മീര്‍ ഉടന്‍ പാകിസ്ഥാന്റെ ഭാഗമാകുമെന്ന് പറഞ്ഞ ഫോണ്‍ സംഭാഷണത്തില്‍ അയോധ്യയില്‍ നടത്തിയ ഭൂമി പൂജയെ മോശം ഭാഷയില്‍ പരാമര്‍ശിക്കുകയും ചെയ്തുവെന്നും ഫോണ്‍ ചെയ്തയാള്‍ അവരും അവരുടെ സംഘടനയായ മുജാഹീദ്ദീനും തന്നെ നിരീക്ഷിക്കുകയാണെന്ന് പറഞ്ഞുവെന്നും എം പി പരാതിയില്‍ പറയുന്നു. പ്രധാമന്ത്രിയേയും മോദിയേയും യോഗി ആദിത്യനാഥിനെയും അപമാനിച്ചുവെന്നും സാക്ഷി കൂട്ടിചേര്‍ത്തു.

തന്നെയും തന്റെ വസ്തുവകളെയും സംരക്ഷിക്കാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും പോലീസുകാരോട് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിനും കുടുംബത്തിനും വൈ കാറ്റഗറി സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് എസ് പി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...