പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാജാവല്ല ; വിമർശനവുമായി ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ രാജാവല്ലെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടെ സാമ്പത്തിക നയത്തിനും വിദേശ നയത്തിനും എതിരാണ് താനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ‘പങ്കാളിത്ത ജനാധിപത്യത്തെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? മോദി ഇന്ത്യയുടെ രാജാവല്ല,’ സാമ്പത്തിക നയത്തിലും വിദേശനയത്തിലും മോദി വിരുദ്ധനാണ് താന്‍ എന്നാണ് സ്വാമി പറഞ്ഞത്. അതില്‍ ഉത്തരവാദിത്തമുള്ളവരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യപ്പെട്ട മന്ത്രി സ്ഥാനം ലഭിക്കാത്തതിനാലാണ് സുബ്രമണ്യന്‍ സ്വാമി എപ്പോഴും പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുന്നതെന്ന് ആരോപണം ഉന്നയിച്ചയാള്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിദേശനയങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും സുബ്രഹ്മണ്യന്‍ സ്വാമി സംശയമുന്നയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എടുത്ത തീരുമാനങ്ങള്‍ പല കുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കിയ പ്രശ്‌നങ്ങളില്‍ ഇവര്‍ മാപ്പ് പറഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എസ്.ജയശങ്കറിനേയും അജിത് ഡോവലിനേയും മോദി കെട്ടഴിച്ചുവിട്ടിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...